സിതാരയുടെ മനോഹരമായ ഒരു ഗാനത്തിലൂടെയാണ് ടോപ് സിംഗറിന്റെ ഈ എപ്പിസോഡ് ആരംഭിച്ചത്. ‘ കാതിലാരോ… എന്നു തുടങ്ങുന്ന ഗാനമാണ് സിതാര വേദിയില്‍ ആലപിച്ചത്. എം ജയചന്ദ്രന്റെ എന്‍ട്രിയും ഏറെ വിത്യസ്തമായിരുന്നു.
കാരക്ടര്‍ റൗണ്ടില്‍ പാടാനെത്തിയ തീര്‍ത്ഥ തകര്‍പ്പന്‍ ലുക്കിലാണ് വേദിയിലെത്തിയത്. സുറുമ നല്ല സുറുമ എന്ന ഗാനമാണ് തീര്‍ത്ഥ ആലപിച്ചത്. ഗംഭീരമായിരുന്നു തീര്‍ത്ഥയുടെ പ്രകടനം.
സൂര്യാകാന്തി സൂര്യകാന്തി… എന്നുതുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ട് ആവണിയും വേദിയില്‍ പാട്ടിന്റെ പാല്‍മഴ പെയ്യിച്ചു. കാട്ടുതുളസി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് എംഎസ് ബാബുരാജ് സംഗീതം പകര്‍ന്നിരിക്കുന്നു. എസ് ജാനകിയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഫ്ളവേഴ്സ് ടോപ്സിംഗറിലെ ഏറെ ആരാധകരുള്ള ഒരു മത്സരാര്തഥിയാണ് റിതുരാജ്. തകര്‍പ്പന്‍ പാട്ടുകള്‍ക്കൊണ്ട് ഓരോ തവണയും വേദിയെ സംഗീതസാന്ദ്രമാക്കാറുണ്ട് ഈ കുട്ടിപ്പാട്ടുകാരന്.
പുതുമഴയായി പൊഴിയാം… എന്നു തുടങ്ങുന്ന ഗാനമാണ് ഇത്തവണ റിതുരാജ് ആലപിച്ചത്. മുദ്ര എന്ന സിനിമയിലേതാണ് ഈ ഗാനം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം പകര്‍ന്നിരിക്കുന്നു. എം.ജി ശ്രീകുമാറാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചരിക്കുന്നത്.
Recent comments