വാവയെ നോക്കാനുള്ള പരിപൂർണ ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നത് മൂടിയനെയാണ്. പൊതുവെ ഒരു ജോലിയും ചെയ്യാൻ താല്പര്യമില്ലാത്ത ആളാണെങ്കിലും ഇപ്പോൾ കിട്ടിയ പുതിയ ജോലി വളരെ നന്നായി തന്നെ ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് മുടിയൻ..മൈക്കിൾ ജാക്സൺ മുതൽ ബ്രൂസ് ലീവരെയുള്ള മഹാരഥന്മാരെ മുഴുവൻ വാവയ്ക്ക് പരിചയപ്പെടുത്തുന്ന മുടിയൻ തന്റെ ജോലിയിൽ തികഞ്ഞ ശ്രദ്ധയിലാണ്.
വാവയുടെ സംരക്ഷണ ചുമതല ലഭിച്ചതോടെ പ്രശ്നത്തിലായത് ശിവയും കേശുവുമാണ്. കുഞ്ഞിനടുത്തു വരാനും കൊഞ്ചിക്കാനുമെല്ലാം കൃത്യമായ സമയക്രമം പുറത്തുവിട്ടിരിക്കുകയാണ് മുടിയൻ. അനുവദിക്കപ്പെട്ട സമയങ്ങളിൽ അല്ലാതെ ഒരാൾക്കും കുഞ്ഞിനെ കാണണോ കളിപ്പിക്കാനോ സാധിക്കില്ലെന്ന നിയമം പാസ്സാക്കിയ മുടിയനോട് യുദ്ധത്തിനിറങ്ങുകയാണ് ശിവയും കേശുവും. മുഴുവൻ എപ്പിസോഡ് കാണാം
August 15, 2018
Recent comments