ഇപ്പോൾ ബാലുവിന് മറ്റു ചിന്തകളൊന്നും തീരെയില്ല…എല്ലാ സമയവും കുഞ്ഞിനെ കളിപ്പിച്ചിരിക്കാനാണ് പുള്ളിക്കാരന്റെ ഇഷ്ടം..പുതിയ അംഗം എത്തിയതോടെ വീട്ടിലെ ‘ഇളയ സന്തതി പട്ടം’ നഷ്ടമായ ശിവയ്ക്ക് ബാലുവിന്റെ ഈ സ്നേഹപ്രകടനകളൊന്നും അത്രയ്ക്ക് രസിക്കുന്നില്ല..മുടിയനും കേശുവുമടക്കം എല്ലാവരും കുഞ്ഞിനെ താലോലിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബാലു സമ്മതിക്കുന്നേയില്ല.. ചെറിയ കുഞ്ഞുങ്ങളോടുള്ള ബാലുവിന്റെ പ്രിയം നന്നായി അറിയുന്ന നീലുവിന് പക്ഷെ ഇതിലൊന്നും വലിയ അത്ഭുതം തോന്നിയില്ല..
അങ്ങനെയിരിക്കെ ബാലുവിന് നല്ലൊരു ജോലിയും റെഡിയാക്കിയാണ് മുടിയൻ എത്തുന്നത്.പക്ഷെ എത്ര വലിയ ജോലി കിട്ടിയാലും വീട് വിട്ടിറങ്ങില്ലെന്ന ദൃഢനിശ്ചയത്തിലാണ് ബാലു. അതുകൊണ്ടു ജോലിക്ക് പോകാതിരിക്കാൻ വേണ്ടി പല അടവുകളും പയറ്റിനോക്കുന്നുണ്ട് പാവം. പക്ഷെ നീലുവും മക്കളും വഴങ്ങില്ലെന്ന് കണ്ടതോടെ ബാലു മനസ്സ് മാറ്റി..മുഴുവൻ എപ്പിസോഡ് കാണാം
Recent comments