ജനിക്കാൻ പോകുന്ന കുഞ്ഞിന് പേരു കണ്ടെത്താനുള്ള കഠിന പ്രയത്നത്തിലാണ് മക്കൾ പട…കുഞ്ഞ് പെണ്ണായിരിക്കുമെന്നുറപ്പിച്ചാണ് ലെച്ചു പേര് കണ്ടെത്താനൊരുങ്ങുന്നത്.അതെ സമയം വരാൻ പോകുന്ന വാവ ആൺ കുഞ്ഞായിരിക്കുമെന്ന കാര്യത്തിൽ മുടിയനും തീരെ സംശയമില്ല..
മക്കൾ പടയ്ക്കൊപ്പം ചേർന്ന് മുത്തശ്ശനും മുത്തശ്ശിയും വരെ പുതിയ പേരു കണ്ടെത്തൽ ചടങ്ങിൽ പങ്കെടുത്തു..അങ്ങനെ എല്ലാവരും വളരെ സന്തോഷത്തോടെ പുതിയ അതിഥിയെ കാത്തിരിക്കുകയാണ്.പക്ഷെ ബാലുവിന് മാത്രം കാര്യമായ സന്തോഷമൊന്നും കാണുന്നില്ല..എന്തിനെന്നില്ലാത്ത ടെൻഷനുമായി നടക്കുകയാണ് ബാലു..കുറച്ചു ദിവസങ്ങളായുള്ള ബാലുവിന്റെ മാറ്റം അമ്മയും അച്ഛനും ശ്രദ്ധിക്കുന്നുണ്ടെങ്കിലും എന്താണ് കാരണമെന്നു മാത്രം ബാലു പറഞ്ഞില്ല..മുഴുവൻ എപ്പിസോഡ് കാണാം..
Recent comments