അങ്ങനെ ഒരുപാട് നാളത്തെ അജ്ഞാത വാസത്തിനു ശേഷം ബാലു വീണ്ടും വീട്ടിൽ തിരിച്ചെത്തുകയാണ്.. നീലുവും കേശുവും ലെച്ചുവും ശിവയുമെല്ലാം വലിയ സന്തോഷത്തിലാണ്. പക്ഷെ മുടിയൻ മാത്രം വലിയ ദേഷ്യത്തിലാണ്..ബാലു വീട്ടിലെത്തിയാലും തന്റെ അമ്മയെ കാണാൻ അനുവദിക്കുകയില്ല എന്ന നിലപാടിലാണ് മുടിയൻ.
പണ്ട് മുടിയൻ കാരണം നീലുവിന് പൊള്ളലേറ്റപ്പോൾ ബാലു മുടിയനെ വിലക്കിയതുപോലെ ഇത്തവണ ബാലുവിനെയും വിലക്കാനാണ് മുടിയന്റെ തീരുമാനം. ബാലു സന്തോഷത്തോടെ വീട്ടിലെത്തിയപ്പോൾ തന്നെ മുടിയൻ തന്റെ നിലപാട് വ്യക്തമാക്കി. നീലുവും മുടിയന്റെ പക്ഷം ചേർന്നതോടെ ബാലു ആകെ വിഷമത്തിലായി.മുഴുവൻ എപ്പിസോഡ് കാണാം
August 15, 2018
Recent comments