ഹരിദാസും സഫീറും ചേർന്നൊരുക്കുന്ന അനുകരണ സദ്യയോടെയാണ് ചിരിയുടെ മഹോത്സവ വേദിയുടെ പുതിയ അധ്യായം തുടങ്ങുന്നത്. ഫിലോമിന, അബൂബക്കർ, ഇന്നസെന്റ് എന്നിവരുടെ ശബ്ദമാണ് ഹരിദാസ് മികച്ച രീതിയിൽ അനുകരിക്കുന്നത്. എരഞ്ഞോളി മൂസ, കുഞ്ഞാലിക്കുട്ടി, എൻ എൻ പിള്ള എന്നിവരുടെ ശബ്ദങ്ങളുമായാണ് സഫീറും കഴിവു തെളിയിക്കുന്നു.
വേറിട്ട ശബ്ദങ്ങളുടെ അനുകരണവുമായി കാസർഗോഡ് സ്വദേശി അശോകൻ എന്ന യുവകലാകാരൻ ഉത്സവ വേദിയുടെ കൈയ്യടി നേടുന്ന പ്രകടനമാണ് പിന്നീട്. മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിൻറെ ശബ്ദം അസാധ്യ മികവോടെ അനുകരിക്കുന്ന ഹസീബ് ഇത്തവണ ലാലേട്ടന്റെ സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ സ്പോട്ട് ഡബ്ബിങ്ങുമായാണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്. വിധിയോട് പൊരുതി നേടിയ കലാമികവുമായി ചിത്ര രചനയിലും നൃത്ത രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ജനയെന്ന അതുല്യ കലാകാരിയുടെ അമ്പരപ്പിക്കുന്ന നൃത്ത പ്രകടനമാണ് ഉത്സവ വേദിയിലെ അടുത്ത വിസ്മയം. മുഴുവൻ എപ്പിസോഡ് കാണാം
August 15, 2018
Recent comments