സുബിനും വിനോദും ചേർന്നുള്ള മിമിക്രി മത്സരത്തോടെയാണ് ചിരിയുടെ മഹോത്സവ വേദി ഉണരുന്നത് .ജോസ് പെല്ലിശ്ശേരി, സി ഐ പോൾ, മീന ഗണേഷ് എന്നിവരുടെ ശബ്ദങ്ങളുമായാണ് സുബിൻ കഴിവു തെളിയിക്കുന്നത് . സലിം കുമാർ, അനിൽ നെടുമങ്ങാട്, ബാബു നമ്പൂതിരി എന്നിവരെ മികവാർന്ന രീതിയിൽ അനുകരിച്ചുകൊണ്ട് വിനോദും കൈയ്യടി നേടുന്നു.
അടുക്കളയിൽ നിന്നും പാട്ടിന്റെ ലോകത്തേക്ക് നടന്നു കയറിയ പുഷ്പജയെന്ന കലാകാരിയുടെ സംഗീത സാന്ദ്രമായ പ്രകടനമാണ് ഉത്സവ വേദിയിൽ പിന്നീട് അരങ്ങേറുന്നത്. ഹാസ്യരസം തുളുമ്പുന്ന സ്കിറ്റുകളുടെ രചനയിലൂടെ കോമഡിയുടെ ലോകത്തെ വേറിട്ട താരമായി മാറിയ ബിനീഷ് എന്ന കലാകാരന്റെ സ്പെഷ്യൽ പെർഫോമൻസ് ഉത്സവ വേദിയിൽ പൊട്ടിച്ചിരിയുണർത്തുന്നു. സ്പോട്ട് ഡബ്ബിങ്ങിൽ രജിഷ വിജയന് ശബ്ദം നൽകുന്ന പ്രീതിമ കണ്ണൻ. ഹാസ്യ ലോകത്തെ നിറചിരി സാന്നിധ്യമായ കലാഭവൻ സരിഗയ്ക്ക് കോമഡി ഉത്സവ വേദിയുടെ ആദരം മുഴുവൻ എപ്പിസോഡ് കാണാം
August 15, 2018
Recent comments