കേരളം ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് ബാലചന്ദ്രൻ തമ്പിയെക്കുറിച്ചാണ്… അദ്ദേഹത്തിന്റെ ‘ഗർജ്ജന’ത്തെകുറിച്ചാണ്..കേരളത്തിലങ്ങോളമിങ്ങോളം കോളിളക്കം സൃഷ്ട്ടിച്ച ഗർജ്ജനത്തിന്റെ രചയിതാവിനെ തേടി ഒടുവിൽ മാധ്യമ പ്രവർത്തകരും എത്തി.. ധനകാര്യ മന്ത്രി അഗസ്റ്റിൻ ജോസഫിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് കൂടുതലറിയുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യധാരാ മാധ്യമങ്ങളെല്ലാം ബാലുവിന്റെ പിറകെ കൂടിയിരിക്കുന്നത്..
അഭിമുഖങ്ങളും ചാനൽ ചർച്ചകളുമായി ബാലു ഒരു സൂപ്പർ ഹീറോയായി മാറി.. അപ്രതീക്ഷിതമായി ലഭിച്ച പ്രശസ്തി ബാലു ശരിക്കും ഉപയോഗപ്പെടുത്തി..എന്നാൽ പ്രശസ്തി വർധിപ്പിക്കാൻ വേണ്ടി വീണ്ടും വീണ്ടും പുതിയ വെളിപ്പെടുത്തലുകളുമായി കളം നിറയുകയാണ് ബാലു..പക്ഷെ സംഗതി കൈവിട്ടുപോവുകയാണെന്ന് പാവം ബാലുവിന് വളരെ വൈകിയാണ് മനസ്സിലായത്..!മുഴുവൻ എപ്പിസോഡ് കാണാം..
August 15, 2018
Recent comments