മിമിക്രി കോംപറ്റിഷനിൽ വിനീഷും മനോജും ചേർന്നൊരുക്കുന്ന അനുകരണ വിരുന്നോടെയാണ് കലയുടെ മഹോത്സവ വേദിയുടെ പുത്തൻ അധ്യായം ആരംഭിക്കുന്നത്. ഗാന ഗന്ധർവ്വൻ യേശുദാസ്, മുഖ്യമന്ത്രി പിണറായി വിജയൻ യുവ നടൻ ഷറഫുദ്ധീൻ എന്നിവരുടെ ശബ്ദങ്ങളാണ് വിനീഷ് അവതരിപ്പിക്കുന്നത്. ജനാർദ്ദനൻ, ബാബു നമ്പൂതിരി, കൊച്ചിൻ ഹനീഫ എന്നിവരുടെ ശബ്ദങ്ങളുമായാണ് മനോജ് എത്തുന്നത്.
ചടുലമായ നൃത്തച്ചുവടുകളുമായി കോമഡി ഉത്സവവേദി കീഴടക്കുന്ന മുക്കം ഡാൻസ് വേൾഡിന്റെ നാട്യ നക്ഷത്രങ്ങളുടെ അവിസ്മരണീയ പ്രകടനം.വിധി തളർത്താൻ ശ്രമിച്ചിട്ടും തളരാതെ പോരാടി സംഗീത ലോകത്ത് പുത്തൻ താരോദയമായി മാറിയ ഇമാമുദ്ധീൻ.. സംഗീതം ആത്മാവിലെഴുതിച്ചേർക്കപ്പെട്ട നിധിയാണെന്ന് തെളിയിച്ച ഇമാമുദ്ധീൻ മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ അതീവ മനോഹരമായി ആലപിക്കുന്നു.
സ്പോട്ട് ഡബ്ബിങ്ങിൽ പുലിമുരുകൻ എന്ന സിനിമയിലെ രംഗങ്ങൾക്ക് ശബ്ദം നൽകുന്ന ശാർങ്ഗധരൻ.
സ്പെഷ്യൽ പെർഫോമൻസിൽ കെകെ കോട്ടിക്കുളത്തിന്റെ അസാധ്യ മിമിക്രി പ്രകടനം. കോമഡി ഉത്സവത്തിലെത്തിയ അനുഗ്രഹീത കലാകാരന്മാരിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സ്നേഹ സാന്ത്വനവുമായി ഫ്ളവേഴ്സ് ചെയർമാൻ ശ്രീ ഗോകുലം ഗോപാലൻ.മുഴുവൻ എപ്പിസോഡ് കാണാം..
August 15, 2018
Recent comments