നീലുവിനെ ഒരു ജോലിയും ചെയ്യാൻ അനുവദിക്കാതെ വിശ്രമിക്കാൻ വിട്ടിരിക്കുകയാണ് മുടിയൻ. പാത്രം കഴുകൽ മുതൽ എല്ലാ ചെറുതും വലുതുമായ എല്ലാ ജോലികളും മുടിയൻ ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്..നീലുവിന്റെ വസ്ത്രങ്ങൾ വരെ അലക്കിക്കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്താനും മുടിയൻ മടിക്കുന്നില്ല..നീലുവിന്റെ വസ്ത്രങ്ങൾ മുടിയൻ അലക്കുന്നതു കണ്ട ബാലു അവസരം ശരിക്കും ഉപയോഗപ്പെടുത്തി.
അലക്കുന്ന ജോലി കഴിഞ്ഞപ്പോൾ അടുക്കളയിലെ പിടിയിളകിയ പത്രങ്ങൾ നന്നാക്കാനുള്ള ക്വട്ടേഷനാണ് മുടിയൻ ഏറ്റെടുത്തിരിക്കുന്നത്.ബാലുവിന്റെ സ്ക്രൂഡ്രൈവർ എടുത്താണ് മുടിയൻ പാത്രങ്ങളുടെ കേടുപാടുകൾ തീർക്കുന്നത്. പ്രൊഫഷണൽ മെക്കാനിക്ക് വീട്ടിലിരിക്കെ മുടിയൻ റിപ്പയറിങ്ങിനിറങ്ങിയത് ബാലുവിന് തീരെ ഇഷ്ടമായില്ല. മുടിയനും വിട്ടുകൊടുത്തില്ല.എല്ലാ പാത്രങ്ങളും മുടിയൻ ഒറ്റയ്ക്ക് തന്നെ ശരിയാക്കി..പക്ഷെ അലക്കിയിട്ട വസ്ത്രങ്ങൾ എടുക്കാൻ ചെന്നപ്പോഴാണ് മുടിയന്റെ സഹായം എത്രമാത്രം ഉപദ്രവമായെന്ന് മനസ്സിലായത്..സ്മുഴുവൻ എപ്പിസോഡ് കാണാം..
August 15, 2018
Recent comments