രതീഷും ജിതിനും ചേർന്നവതരിപ്പിക്കുന്ന മിമിക്രി മത്സരത്തോടെയാണ് ചിരിയുടെ മഹോത്സവ വേദി ഉണരുന്നത്. ഗായകരായ എസ് പി ബാലസുബ്രഹ്മണ്യം.എം ജി ശ്രീകുമാർ, കെ എസ് ജോർജ്ജ് എന്നിവരുടെ ശബ്ദവുമായാണ് രതീഷ് കഴിവു തെളിയിക്കുന്നത്. മേശ് പിഷാരടി കൊച്ചു പ്രേമൻ, തമിഴ് സൂപ്പർ താരം സൂര്യ എന്നിവരെയാണ് മികവാർന്ന രീതിയിൽ ജിതിൻ അനുകരിക്കുന്നത്.
തൈക്കാട്ടുശേരിയിലെ പുലിമുരുകൻ എന്നറിയപ്പെടുത്തുന്ന ശ്യാം കുമാർ കോമഡി ഉത്സവത്തിന്റെ സ്വന്തം അളിയനായി മാറിയ പ്രകടനമാണ് പിന്നീട്.സ്പെഷ്യൽ പെർഫോമൻസിൽ വിസിൽ പൂരമെന്ന പുത്തൻ അനുകരണവുമായി എത്തുകയാണ് ഷിജിൻ എന്ന അതുല്യ കലാകാരൻ..മലയാളികൾക്ക് ഏറെ പരിചിതനായ ഹാസ്യ വിസ്മയം നന്ദു പൊതുവാളിന് കോമഡി ഉത്സവത്തിന്റെ ആദരം.മുഴുവൻ എപ്പിസോഡ് കാണാം..
Recent comments