ജംഗ്ഷനിൽ നിന്നും വീട്ടിലേക്ക് തിരിച്ചു വരികയായിരുന്നു മുടിയൻ. വീടിനു മുൻപിലെത്തിയപ്പോൾ അപ്രതീക്ഷിതമായി ഒരു ഭീകരനായ ‘ഗുണ്ട’ മുടിയനെ ആക്രമിച്ചു. ഒരു പരിചയവുമില്ലാത്ത ഒരു ഭീകരൻ തന്നെ എന്തിനാണ് ആക്രമിച്ചതെന്ന് മനസ്സിലാകാതെ അന്ധാളിച്ചു നിൽക്കുകയാണ് പാവം മുടിയൻ. ഒരു കണക്കിന് ഗുണ്ടയിൽ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ മുടിയൻ ഉടനെ തന്നെ അച്ഛനെ വിളിച്ചു വീട്ടിലേക്കു വരാൻ പറഞ്ഞു.
വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കാനുള്ള മുടിയന്റെ തന്ത്രമാണിതെന്ന് ലെച്ചു സംശയം പ്രകടിപ്പിച്ചു. പക്ഷെ സംഭവം സത്യമാണ് മുടിയൻ എപ്പോൾ വീട്ടിൽ നിന്നിറങ്ങിയാലും ആ അജ്ഞാതനായ ഗുണ്ട മുടിയനെ ആക്രമിച്ചുകൊണ്ടേയിരുന്നു.അങ്ങനെ ബാലു വളരെ സാഹസികമായി ഗുണ്ടയെ കീഴടക്കി. അപ്പോഴാണ് ഭീകരനായ ഗുണ്ട എന്തിനാണ് മുടിയനെ അക്രമിക്കുന്നതെന്ന് മനസ്സിലായത്.മുഴുവൻ എപ്പിസോഡ് കാണാം..
August 15, 2018
Recent comments