നീലുവിന്റെ ലീവ് വെട്ടികുറച്ചിരിക്കുകയാണ് മാനേജർ..മാർച്ച് മാസമായതിനാൽ കണക്കുകൾ എല്ലാം ക്ലീയർ ചെയ്യേണ്ടതുണ്ടെന്നും അതിനാൽ തന്നെ കമ്പനിയിലെ സീനിയർ അക്കൗണ്ടന്റായ നീലിമ എത്രയും പെട്ടെന്ന് ജോലിയിൽ തിരിച്ചു കയറണമെന്നാണ് മാനേജരുടെ അന്ത്യ ശാസനം… ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെ ജോലിക്കു പോകുമെന്ന ശങ്കയിലാണ് പാവം നീലു.
നീലു വീണ്ടും ജോലിക്ക് പോകാനൊരുങ്ങുന്നത് കണ്ടതും ബാലുവിന് കലികയറി.എത്ര പറഞ്ഞിട്ടും നീലുവിനെ തടയാൻ കഴിയില്ലെന്ന് മനസ്സിലായ ബാലു ഒടുവിൽ മനസ്സില്ലാ മനസ്സോടെ നീലുവിനെ ഓഫീസിലേക്ക് വിട്ടു.വീട്ടിൽ വെറുതെ ഇരിക്കുന്ന ബാലുവിന് ഒരു അസ്സൽ പണിയുമായാണ് പടവലം മാമി എത്തിയത്..ബാലുവിന് പണി കൊടുക്കാനായി മൺവെട്ടി സങ്കടിപ്പിക്കാൻ പോയിരിക്കുകയാണ് മുടിയൻ.അങ്ങനെ ആയുധങ്ങളെല്ലാം ശരിയായി.ബാലു കിളയ്ക്കാൻ ഒരുങ്ങുകയാണ്.മുഴുവൻ എപ്പിസോഡ് കാണാം..
August 15, 2018
Recent comments