മിമിക്രി കോംപെറ്റീഷനിൽ പ്രസാദും നിഖിലും ചേർന്നൊരുക്കുന്ന അനുകരണ വിരുന്നോടെയാണ് കോമഡി ഉത്സവത്തിന്റെ പുതിയ അധ്യായം കൊടിയേറുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, തമിഴ് നടൻ വിജയ്കാന്ത് എന്നിവരുടെ ശബ്ദങ്ങളുമായാണ് പ്രസാദ് കഴിവ് തെളിയിക്കുന്നത്. സലിം കുമാർ, ഉല്ലാസ് പന്തളം,പി സി ജോർജ്ജ് എന്നിവരുടെ ശബ്ദം മികവോടെ അനുകരിച്ചുകൊണ്ട് നിഖിലും കൈയ്യടി വാങ്ങുന്നു.
ചലച്ചിത്ര താരം വിനായകന്റെ രൂപ ശബ്ദ സാദൃശ്യവുമായി വേദികൾ കീഴടക്കുന്ന സിബിൻ എന്ന ചിമ്പൻ വിനായകൻ കോമഡി ഉത്സവ വേദിയിലെത്തി പ്രേക്ഷക ഹൃദയം കീഴടക്കുന്നു.സംഗീതത്തിലൂടെ സിനിമയുടെ വലിയ ആകാശങ്ങൾ സ്വപ്നം കാണുന്ന സംഗീത പ്രതിഭ ശ്രീജിത് രവി സ്പോട്ട് സിങ്ങിങ്ങിലൂടെ കോമഡി ഉത്സവവേദിയെ അത്ഭുതപ്പെടുത്തുന്നു.സ്പോട്ട് ഡബ്ബിങ്ങിൽ വ്യത്യസ്തമായ സംസാര ശൈലികളിൽ ബെസ്ററ് ആക്ടർ ചിത്രത്തിലെ മമ്മൂട്ടിയുടെ രംഗങ്ങൾ സ്പോട്ട് ഡബ്ബ് ചെയ്യുന്ന സപ്നാസ്.മുഴുവൻ കാഴ്ചകളും കാണാം.
Recent comments