മലയാളത്തിന്റെ മണിനാദം….കലാഭവൻ മണിയെന്ന അതുല്യ കലാകാരൻ വിടപറഞ്ഞിട്ട് രണ്ടു വർഷം തികഞ്ഞ നാളിൽ മലയാളി ഒരിക്കലും മറക്കാത്ത മണിച്ചേട്ടന് കോമഡി ഉത്സവത്തിന്റെ ശ്രദ്ധാഞ്ജലി..കലാഭവൻ മണി അനശ്വരമാക്കിയ കഥാപാത്രങ്ങളെ ഒരിക്കൽക്കൂടി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചുകൊണ്ട്, അനശ്വരമായ മണി നാദത്തിന്റെ ശബ്ദം ഒരിക്കൽ കൂടി അനുകരിച്ചുകൊണ്ട് കലാഭവൻ മണി സ്പെഷ്യൽ എപ്പിസോഡ്.
മിമിക്രി കോംപെറ്റീഷനിൽ മലയാളത്തിന്റെ പ്രിയ നടിമാരായ ശ്രീവിദ്യ രേവതി പാർവതി എന്നിവരുടെ ശബ്ദവുമായി സബിനയും ജയറാം ദിലീപ് മധു എന്നിവരുടെ ശബ്ദവുമായി അൻഷാദും കോമഡി ഉത്സവ വേദിയിലെത്തുന്നു. സ്പെഷ്യൽ പെർഫോമൻസിൽ കലാഭവൻ മണി അവിസ്മരണീയമാക്കിയ കഥാപാത്രങ്ങൾക്ക് അസാധ്യ മികവോടെ സ്പോട്ട് ഡബ്ബ് ചെയ്യുന്ന ഒരു പറ്റം കലാകാരന്മാരുടെ കിടിലൻ പ്രകടനം.
നാടൻ പാട്ടുകളെ ജീവന് തുല്യം സ്നേഹിക്കുന്ന മണിരാജ് എന്ന മിടുക്കനാണ് വൈറൽ വീഡിയോ സെഗ്മെന്റിൽ ഇത്തവണയെത്തുന്നത്. കോമഡി ഉത്സവവേദിയെ നാടൻ പാട്ടിന്റെ താളത്താൽ ധന്യമാക്കിയ മണി രാജ് കലാഭവൻ മണിയെ കുറിച്ചും സ്വന്തം ജീവിതത്തെക്കുറിച്ചും എഴുതി ആലപിക്കുന്ന നാടൻ പാട്ടുകൾ.ചൂളമടിയിലൂടെ പാട്ടു പാടുകയും പശ്ചാത്തല സംഗീതങ്ങൾ അനുകരിക്കുകയും ചെയ്യുന്ന ഗിരീഷ് തന്റെ പുതിയ ശബ്ദാനുകരണ പരീക്ഷങ്ങളുമായെത്തുന്ന മികവുറ്റ പ്രകടനം.. കലാഭവൻ മണിയുടെ റിയൽ വോയ്സും കഥാപാത്രങ്ങളുടെ ശബ്ദവും തികഞ്ഞ മികവോടെ സ്പോട്ട് ഡബ്ബ് ചെയ്യുന്ന പ്രതീഷിന്റെ അത്ഭുത പ്രകടനം.. സ്പെഷ്യൽ പെർഫോമൻസിൽ ആര്ടിസ്റ് കണ്ണൻ ചിത്രകലയുടെ കിടിലൻ പ്രകടനം.മുഴുവൻ എപ്പിസോഡ് കാണാം..
August 15, 2018
Recent comments