കേശു ഇപ്പോൾ വലിയ ശല്യക്കാരനായി മാറിയിരിക്കുന്നു.സ്കൂളിൽ പോയി നിരന്തരമായി അടിയുണ്ടാക്കുകയാണ് ഇപ്പോഴത്തെ പ്രധാന ജോലി… ഇരട്ടപ്പേരായ ‘താറാവ്’ എന്ന് വിളിച്ചാൽ പിന്നെ കേശുവിന്റെ നിയന്ത്രണം പോകും.എങ്ങനെയെങ്കിലും കേശുവിനെ നേർവഴിക്ക് നയിക്കാൻ എന്താണ് വഴിയെന്നാണ് വീട്ടിലെ എല്ലാവരുടെയും ചർച്ച.
അങ്ങനെ എല്ലാവരും കൂടി ഒരു തീരുമാനത്തിലെത്തി.കേശുവിനെ ചിട്ട പഠിപ്പിക്കാൻ വേണ്ടി സൈനിക സ്കൂളിൽ ചേർക്കാനാണ് എല്ലാവരുടെയും തീരുമാനം…ഇത് കേട്ടതോടെ പാവം കേശു ആകെ ടെന്ഷനിലായി..ഇനി ആരുമായും അടിയുണ്ടാക്കില്ലെന്നും നല്ല കുട്ടി ആയിക്കൊള്ളാമെന്നനും കേശു ഉറപ്പു കൊടുത്തെങ്കിലും ആരും തീരുമാനം മാറ്റിയില്ല..അങ്ങനെ പിറ്റേന്ന് മുതൽ കേശു വളരെ സൗമ്യനും ശാന്തനുമായി.തന്റെ ഇരട്ടപ്പേര് വിളിച്ചു കളിയാക്കിയ തടിയനെ ഒരു വാക്കും തിരിച്ചു പറയാതെ കേശു വീട്ടിലെത്തി..പക്ഷെ സ്വന്തം മകനെ കളിയാക്കിയ തടിയനെ വെറുതെ വിടാൻ ബാലു തയ്യാറായില്ല..മുഴുവൻ എപ്പിസോഡ് കാണാം.
August 15, 2018
Recent comments