നീലുവിന്റെ ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ് ലെച്ചു.. കൃത്യ സമയത്ത് ഭക്ഷണം കഴിക്കേണ്ടതിന്റെയും ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി നീലുവിന് ക്ലാസ്സെടുക്കലാണ് ലെച്ചുവിന്റെ പ്രധാന ജോലി. ഇതിനിടയിൽ കേശുവും ശിവയുമുണ്ടാക്കുന്ന പ്രശ്ങ്ങളും കലഹങ്ങളും തീർക്കാനും പാവം ലെച്ചു തന്നെ വേണം. ഏട്ടനായ മുടിയനെ ഉപദേശിച്ചു നന്നാക്കാൻ പോലും ലെച്ചു ഒരു പാഴ് ശ്രമം നടത്തിനോക്കുന്നുണ്ട്.ഒടുവിൽ സുരേന്ദ്രൻ ചിറ്റപ്പനോട് മുടിയനെ നേർവഴിക്ക് നയിക്കാൻ ആവശ്യപ്പെടുകയാണ് ലെച്ചു.
മാർക്കെറ്റിൽ നിന്നും നല്ലയിനം പച്ച മീനുമായാണ് ബാലു എത്തിയിരിക്കുന്നത്.പക്ഷെ പച്ച മീൻ ചിലർക്ക് അലർജിയുണ്ടാക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ഒരു കാരണവശാലും അമ്മയ്ക്ക് പച്ച മീൻ നൽകില്ലെന്നുമെന്ന വാശിയിലാണ് ലെച്ചു. അഞ്ചാമതൊരു കുഞ്ഞ് വേണ്ടായിരുന്നു എന്ന തോന്നലാണ് ലെച്ചുവിനിപ്പോൾ. കുഞ്ഞുങ്ങളെ ഒരുപാടിഷ്ടമുള്ള ലെച്ചുവിന് പെട്ടെന്നിങ്ങനെ തോന്നാൻ എന്താണ് കാരണമെന്ന് അന്വേഷിക്കുകയാണ് ബാലുവും നീലുവുമെല്ലാം.മുഴുവൻ എപ്പിസോഡ് കാണാം.
August 15, 2018
Recent comments