മിമിക്രി കോംപെഷനിൽ വൈശാഖും എബിനും ചേർന്നൊരുക്കുന്ന മിമിക്രി സദ്യ. മൻസൂർ അലിഖാൻ , അബൂബക്കർ, ബിജുക്കുട്ടൻ എന്നിവരെ മികവുറ്റ രീതിയിൽ അവതരിപ്പിക്കുന്ന എബിനും രഘുവരൻ, മാധവൻ, മനോബാല എന്നിവരുടെ ശബ്ദങ്ങളുമായി വൈശാഖും കോമഡി ഉത്സവത്തിന് മികച്ച നിമിഷങ്ങൾ സമ്മാനിക്കുന്നു.
വൈറൽ വീഡിയോ സെഗ്മെന്റിൽ സീത ലക്ഷ്മിയെന്ന ഗായക പ്രതിഭയുടെ അസാധ്യ പ്രകടനം. പ്രായത്തെവെല്ലുന്ന സംഗീത മികവുമായെത്തുന്ന ഈ ഏഴാം ക്ളാസ്സുകാരി മുൻനിര ഗായകർ പോലും പാടാൻ എംമടിക്കുന്ന ഗാനങ്ങൾ തികഞ്ഞ മികവോടെ ആലപിക്കുന്നു.
സ്പോട്ട് ഡബ്ബിങ്ങിൽ തമിഴകത്തിന്റെ പ്രിയ താരം തല അജിത്തിന്റെ ശ്വാസ താളം പോലും അതുപോലെ അനുകരിച്ചുകൊണ്ട് കിടിലൻ പ്രകടനവുമായി ബൈസൽ.സ്പെഷ്യൽ പെർഫോമൻസിൽ പാലക്കാട് സ്വദേശി പ്രകാശിന്റെ വ്യത്യസ്തമായ കിടിലൻ മോർഫിങ് മിമിക്രി..മുഴുവൻ എപ്പിസോഡ് കാണാം.
August 15, 2018
Recent comments