കൊല്ലം സ്വദേശി നൗഫലും രഥിയും ചേർന്നുള്ള മിമിക്രി കോംപെറ്റീഷനിൽ ദുൽഖർ മുകേഷ് മധു ജനാർദ്ദനൻ ടി എസ് മധു, കുതിരവട്ടം പപ്പു എന്നീ താരങ്ങളുടെ ശബ്ദങ്ങൾ തികഞ്ഞ മികവോടെ അവതരിപ്പിക്കുന്നു.നാളെയുടെ നായക നിരയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന അശ്വിൻ കുമാർ എന്ന അതുല്യ കലാകാരന്റെ സ്പോട്ട് ഡബ്ബിങ്ങും ട്രെഡ്മിൽ ഡാൻസും. കോമഡി ഉത്സവത്തിലെ അതിഥിയായെത്തി നിരവധി പ്രകടനങ്ങളോടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ അശ്വിൻ കുമാർ ചാർമിനാർ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്.
സ്പെഷ്യൽ പെർഫോമൻസിൽ ഇരട്ട സഹോദരിമാരായ ഭാഗ്യലക്ഷ്മിയുടെയും , ധനലക്ഷ്മിയുടെയും അസാധ്യ നൃത്ത പ്രകടനം. സ്ത്രീകൾ ആധിപത്യം പുലർത്തുന്ന തിരുവാതിരക്കളി സ്ത്രീകളെക്കാൾ മികവോടെ അവതരിപ്പിക്കുന്ന പുരുഷ സൗഹൃദ കൂട്ടായ്മയുടെ മറ്റൊരു സ്പെഷ്യൽ പെർഫോമൻസ്.സ്പോട്ട് ഡബ്ബിങ്ങ് സെഷനിൽ മുരളി ഗോപിക്ക് അസാധ്യ മികവോടെ ഡബ്ബ് ചെയ്യുന്ന നിതിൽ. മലയാളികളുടെ ഓണ നാളുകളിൽ ചിരിപ്പൂരവുമായെത്തുന്ന ഓണത്തിനിടക്ക് പുട്ടുകച്ചവടമെന്ന കോമഡി ആൽബത്തിന്റെ പിന്നണിക്കാരൻ ഷിജു അഞ്ചുമനയ്ക്ക് കോമഡി ഉത്സവത്തിന്റെ ആദരവ്.മുഴുവൻ എപ്പിസോഡ് കാണാം..
August 15, 2018
Recent comments