നീലുവിനെ വെയിൽ കൊള്ളിക്കാനുള്ള ശ്രമത്തിലാണ് ബാലു…രാവിലെ നേരെത്തെ എണീറ്റ് മുപ്പത് മിനിറ്റോളം വെയിലു കൊള്ളണമെന്നാണ് നീലുവിനുള്ള ബാലുവിന്റെ ശാസന..സ്വന്തം അമ്മ വെയിലു കൊള്ളുന്നത് പക്ഷെ മുടിയനു തീരെ സഹിച്ചില്ല..പുള്ളി പലതവണ ബാലുവിനോട് പറഞ്ഞു നോക്കി..അമ്മയെ ഇങ്ങനെ വെയിലേൽപ്പിക്കല്ലേയെന്ന്.അവസാനം മറ്റു വഴികളൊന്നുമില്ലെന്നു മനസ്സിലായ പാവം മുടിയൻ ഒടുവിൽ അമ്മക്ക് വേണ്ടി ഒരു കുടയുമെടുത്താണ് തിരിച്ചെത്തിയത്.
അങ്ങനെയിരിക്കുമ്പോഴാണ് ബാലു ഒരു കാര്യം ശ്രദ്ധിക്കുന്നത്..കുറച്ചു സമയമായി നീലു ബാലുവിനെ അടുത്തേക്ക് അടുപ്പിക്കുന്നേയില്ല..എന്താണ് സംഭവമെന്ന് അറിയാൻ വേണ്ടി ബാലു പല തവണ നീലുവിനടുത്തേക്ക് ചെല്ലാൻ ശ്രമിച്ചു.പക്ഷെ എല്ലാ തവണയും നീലു പാവം ബാലുവിനെ ആട്ടിയോടിച്ചു..അങ്ങനെ ഒടുവിൽ കാര്യം പിടികിട്ടി.മുഴുവൻ എപ്പിസോഡ് കാണാം..
August 15, 2018
Recent comments