രാവിലെ ആരോടും പറയാതെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയതാണ് ബാലു. എങ്ങോട്ടാണ്പോയതെന്ന് അറിയാതെ നീലു വിഷമിച്ചിരിക്കുന്ന നീലുവിനെ പുതിയ പല പാഠങ്ങളും പഠിപ്പിക്കാനുള്ള വഴിയുമായാണ് ബാലു തിരിച്ചെത്തിയത്. ഓരോ തവണയും വ്യത്യസ്ഥങ്ങളായ ‘പ്രശ്നങ്ങളു’മായെത്തുന്ന ബാലു ഇത്തവണ യോഗയുമായാണെത്തിയതെന്നു മാത്രം..
മനസ്സും ശരീരവും ആരോഗ്യത്തോടെ സംരക്ഷിക്കാൻ യോഗയോളം പോന്ന മറ്റൊരു മരുന്നില്ലെന്നാണ് ബാലു പറയുന്നത്. പക്ഷെ ഇങ്ങനെയൊക്കെ യോഗ അഭ്യസിച്ചിട്ടും അച്ഛന്റെ വയറു കുറഞ്ഞില്ലല്ലോ എന്നാണ് ശിവയുടെ സംശയം.എല്ലാവരുടെയും സംശയങ്ങൾക്ക് അറുതി വരുത്താൻ യോഗയിലെ ആസനങ്ങളെ കുറിച്ച് എല്ലാവരെയും പഠിപ്പിക്കാനൊരുങ്ങുകയാണ് ബാലു. കൂടുതലെന്തു പറയാനാ…അൽപ ജ്ഞാനി ജീവനെടുക്കുമെന്ന് കേട്ടിട്ടില്ലേ..ഏകദേശം അതുപോലെയൊക്കെയായി കാര്യങ്ങൾ.മുഴുവൻ എപ്പിസോഡ് കാണാം..
Recent comments