ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ നക്ഷത്രങ്ങൾ സംഗമിച്ച ഫ്ളവേഴ്സ് മ്യൂസിക് അവാർഡ്സ് വിജയികളെ പ്രഖ്യാപിച്ചു. കിറ്റെക്സ് കിഴക്കമ്പലം ഗ്രൗണ്ടിൽ വെച്ചു നടന്ന പ്രൗഢ ഗംഭീര സംഗീത സദസ്സിൽ സിനിമ- സീരിയൽ രംഗത്തെ നിരവധി പ്രമുഖ താരങ്ങൾ പങ്കെടുത്തു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി ഗന്ധർവ്വ സംഗീതത്തിന്റെ മാധുര്യവുമായി ഇന്ത്യൻ സംഗീത നഭസ്സിനെ സമ്പന്നമാക്കിയ സംഗീത ഇതിഹാസം പതമശ്രീ ഡോ.കെ ജെ യേശുദാസ്, സംഗീത ലോകത്തെ മലയാളികളുടെ അഭിമാനമായ കെ എസ് ചിത്ര, സുജാത, ഉണ്ണിമേനോൻ എന്നിവരെ ആദരിച്ചു. മലയാളത്തിലെയും തമിഴിലെയും പ്രമുഖ ഗായകർ സംഗീത മധുരവുമായി നിറഞ്ഞു നിന്ന വേദിക്ക് കൂടുതൽ നിറപ്പകിട്ടേകി നൃത്ത വിസ്മയങ്ങളും അരങ്ങേറി. പുരസ്കാര രാവിൽ ചിരി മഴയുമായി ‘കട്ടുറുമ്പി’ലെ കുട്ടിക്കുറുമ്പന്മാരും കോമഡി ഉത്സവത്തിലെ താരങ്ങളും ഒത്തുചേർന്നു… നക്ഷത്ര രാവിനു തിളക്കമേറ്റികൊണ്ട് മലയാളികളുടെ സ്വന്തം ജയസൂര്യയും നിവിൻ പോളിയുമടക്കമുള്ള നിരവധി സൂപ്പർ താരങ്ങൾ പങ്കെടുത്തു. ഫ്ഇളവേഴ്സ് മ്യൂസിക് അവാർഡ്സിന്റെ ആദ്യ ഭാഗം ഇന്ന് രാത്രി (18- 02-2018) ആറു മണി മുതൽ ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യും.അവസാന ഭാഗം അടുത്ത ഞായറാഴ്ച്ച…
പുരസ്കാര വിജയികൾ
മികച്ച ഗാനം – ലൈലാകമേ ( ചിത്രം – എസ്ര, സംഗീത സംവിധാനം -രാഹുൽരാജ് )
മികച്ച യുഗ്മ ഗാനം -കണ്ണിലെ പൊയ്കയിലെ (ചിത്രം – തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച ഗായകൻ – വിജയ് യേശുദാസ് ( ഗാനങ്ങൾ- ഇവളാരോ, ഒരു കാവളം പൈങ്കിളി, ചിത്രം- ഒരു മെക്സിക്കൻ അപാരത,പുള്ളിക്കാരൻ സ്റ്റാറാ)
മികച്ച ഗായിക – രാജലക്ഷ്മി ( ഗാനം- മാവിലക്കുടിൽ പൈങ്കിളി, ചിത്രം – രാമന്റെ ഏദൻതോട്ടം)
മികച്ച സംഗീത സംവിധായകൻ – ബിജിപാൽ (ചിത്രങ്ങൾ- രാമന്റെ ഏദൻതോട്ടം, തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച ഗാനരചയിതാവ് – ബി. കെ ഹരിനാരായണൻ (ഗാനങ്ങൾ- ലൈലാകമേ, ഈ കാറ്റു വന്നു കാതിൽ)
മികച്ച നവാഗത ഗായിക – ടെസ്സ ചവറ ( ഗാനം- നനവേറെ തന്നിട്ടും, ചിത്രം- ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള)
സ്പെഷ്യൽ ജൂറി അവാർഡുകൾ – ബേബി ശ്രേയ, ഗൗരി ലക്ഷ്മി
മികച്ച ഗായകൻ (തമിഴ്) – നരേഷ് അയ്യർ
മികച്ച സംഗീത സംവിധായകൻ (തമിഴ്) – ഡി. ഇമാൻ
മികച്ച ഗായിക (തമിഴ്) – സുനിത സാരഥി
ലൈഫ് ടൈം അച്ചീവ്മെന്റ്സ് അവാർഡ് – ഡോ. കെ. ജെ. യേശുദാസ്
Recent comments