ഗർഭിണികളെ എങ്ങനെ പരിചരിക്കാം എന്ന വിഷയത്തിൽ അഗാധമായ പഠനത്തിലേർപ്പെട്ടിരിക്കുകയാണ് ബാലു. പണ്ട് നീലുവിനെക്കൊണ്ട് ഒരു പണിയും ചെയ്യിക്കാതിരുന്ന ബാലു ഇപ്പോൾ ചെറുതും വലുതുമായ നിരവധി വ്യായാമങ്ങളാണ് നീലുവിനെക്കൊണ്ട് ചെയ്യിക്കുന്നത്. ജനിക്കാൻ പോകുന്ന കുഞ്ഞ് ആരോഗ്യ ദൃഢഗാത്രനായിരിക്കണമെന്ന വാശിയാണ് ബാലുവിന്റെ ഈ സ്നേഹത്തിനു പിന്നിൽ.
നീലുവിനു വേണ്ടി ഹോം നേഴ്സിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ബാലു. കോൺട്രാക്ട് അടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് ഹോം നേഴ്സിനെ കണ്ടെത്തി നീലുവിനെ പരിചരിക്കാൻ ഏൽപ്പിക്കണമെന്നാണ് ബാലുവിന്റെ ആഗ്രഹം.ഹോം നേഴ്സ് വന്ന ഉടനെ തന്നെ മുടിയൻ നെയ്യാറ്റിൻകരയിലേക്ക് താമസം മാറ്റിക്കോളണമെന്നാണ് മുടിയനുള്ള അന്ത്യ ശാസനം. മുടിയന്റെ സുഹൃത്തായ ഹോം നേഴ്സിനെ വീട്ടിലെത്തിക്കാനുള്ള ശ്രമങ്ങളുമായി മുടിയനും ഒരു കൈ നോക്കുണ്ടെങ്കിലും ബാലുവിന് മുൻപിൽ പിടിച്ചു നിൽക്കാനായില്ല. പക്ഷെ ഹോം നേഴ്സ് ചില്ലറക്കാരല്ല എന്ന് ബാലുവിന് അവസാനമാണ് മനസ്സിലായത്.
August 15, 2018
Recent comments