സ്പെഷ്യൽ പെർഫോമൻസിൽ നാട്ടരങ്ങിന്റെ കിടിലൻ പ്രകടനത്തോടെയാണ് കോമഡി ഉത്സവത്തിന്റെ പുതിയ അധ്യായം തുടങ്ങുന്നത്. വയലിൻ മാന്ത്രികൻ അലോഷ്യസ് ഫെർണാണ്ടസ് എന്ന അതുല്യ കലാകാരൻ വയലിനിൽ തീർക്കുന്ന സംഗീത സാന്ദ്രമായ പ്രകടനം കോമഡി ഉത്സവ വേദിയെ കൂടുതൽ ധന്യമാക്കുന്നു.
101 കലാകാരന്മാർ ചേർന്നൊരുക്കുന്ന വിസിലിംഗ് ഗാനത്തിനാണ് പിന്നീട് കോമഡി ഉത്സവവേദി സാക്ഷ്യം വഹിക്കുന്നത്. കോമഡി ഉത്സവത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ ഒരു കൂട്ടം കലാകാരൻമാർ ഒരുമിച്ചവതരിപ്പിക്കുന്ന സ്പോട്ട് ഡബ്ബിങ്ങിലൂടെ മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ ശബ്ദം അതേ മികവോടെ അവതരിപ്പിക്കപ്പെടുന്നു.മുഴുവൻ കാഴ്ചകളും കാണാം.
August 15, 2018
Recent comments