നെയ്യാറ്റിൻകരയിൽ നിന്നും ബാലു എത്തുന്നതും കാത്തിരിക്കുകയാണ് പടവലം മാമിയും മാമനും.നീലുവിന്റെ കാര്യത്തിൽ രണ്ടു പേരും ഒരു തീരുമാനമെടുത്തിട്ടുണ്ട്.40 വയസ്സിനു ശേഷം ഒരു പ്രസവം വേണ്ടാ എന്ന് തന്നെയാണ് ആ തീരുമാനം.ബാലുവും തന്റെ നിലപാട് മാറ്റിയിട്ടില്ല.കുഞ്ഞിനെ ഇല്ലാതാക്കിയാൽ താൻ നാടുവിട്ടു പോകും എന്നാണ് ബാലുവിന്റെ പ്രതിജ്ഞ.
പാവം നീലു ആളാകെ ധർമ്മസങ്കടത്തിലാണ്.എന്ത് തീരുമാനമെടുക്കണം എന്ന് ഇനിയും തീരുമാനിക്കാൻ കഴിയാത്ത നീലുവിന് തന്നെയാണ് ഏറ്റവും കൂടുതൽ ടെൻഷനും.ഒടുവിൽ കാത്തിരുന്ന് കാത്തിരുന്ന് ബാലുവെത്തി…എത്തിയപാടെ തന്നെ മാമിയും മാമനും തങ്ങളുടെ നിലപാട് അറിയിക്കുകയും ചെയ്തു.പക്ഷെ ബാലുവും വിട്ടു കൊടുത്തില്ല.ഏല്ലാം കണ്ടു നിൽക്കുന്ന മക്കൾ പടയ്ക്കും ഒരു തീരുമാനം പറയാനാകുന്നില്ല.ഒടുവിൽ നീലുവിനെയും കൊണ്ട് ആശുപത്രിയിൽ പോകാനൊരുങ്ങുന്ന മാമിയും മാമനും.അവരെ തടയാൻ ബാലു തന്നാലാവുന്നതെല്ലാം ചെയ്യുന്നു. ഒടുവിൽ എല്ലാത്തിനും ഒരു അവസാന തീരുമാനമാകുന്നു..പക്ഷെ ഇത്തവണയുമുണ്ട് ട്വിസ്റ്റ്..മുഴുവൻ എപ്പിസോഡ് കാണാം.
August 15, 2018
Recent comments