പുതിയ വാവ വരുന്നതിനെ പറ്റിയുള്ള ചർച്ചകളിലാണ് മുടിയനും ലെച്ചുവും കേശുവും ശിവയും.അപ്രതീക്ഷിതമായി മക്കൾ കാര്യമറിഞ്ഞതിൽ ചെറിയൊരു ജാള്യതയുമായാണ് നീലു നടക്കുന്നത്.കുഞ്ഞിന്റെ കാര്യത്തിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന വാശിയിലാണ് നീലുവിന്റെ ‘അമ്മ. പക്ഷെ വിഷയത്തിൽ തീരുമാനമെടുക്കേണ്ട ബാലുവാണേൽ നെയ്യാറ്റിന്‍കരയിലാണ്.
ബാലുവിനെ വിളിക്കില്ലെന്ന വാശിയിലാണ് നീലിമ.പക്ഷെ ബാലു വരാതെ ഒരു തീരുമാനമെടുക്കാനും പാവത്തിന് കഴിയുന്നില്ല.ആരോഗ്യ പ്രശ്നങ്ങളും മറ്റു ആകുലതകളും ആലോചിച്ചു നീലുവിന്റെ അമ്മയ്ക്കണേൽ ആകെ ആധിയാണ്. പക്ഷെ കേശുവും ശിവയും വളരെ ഹാപ്പിയാണ്..കുട്ടി ആണാകുമോ പെണ്ണാകുമോ എന്നതാണ് അവരുടെ ചിന്ത.എന്നാൽ ലെച്ചു എത്തുന്നതോടെ അവരുടെ സന്തോഷവും പോകുന്നു.പുതിയ കുഞ്ഞ് വരുന്നതോടെ ‘ചെറിയ കുട്ടി’ എന്നാ ശിവയുടെ പദവിയും ‘അച്ഛന്റെ മോൻ’ എന്ന കേശുവിന്റെ പദവിയും പോകുമെന്ന ലെച്ചുവിൻറെ ഡയലോഗിൽ രണ്ടു പേരും പേടിക്കുന്നു.കാര്യങ്ങൾക്കെല്ലാം ഒരു തീരുമാനമുണ്ടാക്കാൻ വേണ്ടി ബാലുവിന്റെ അമ്മയെ വിളിക്കാനൊരുങ്ങുകയാണ് നീലു.പക്ഷെ ബാലുവല്ലേ ആൾ.അവിടെയും ട്വിസ്റ്റ്.മുഴുവൻ എപ്പിസോഡ് കാണാം.
Recent comments