അങ്ങനെ മുടിയൻ കണ്ടെത്തി!! അമ്മയുടെ വയറ്റിൽ വലിയ കല്ലുണ്ട്..ഓപ്പറേഷൻ ചെയ്താൽ മാത്രമേ അത് കളയാനാകു..വളരെ നാളത്തെ ശ്രമങ്ങൾക്ക് ശേഷം കണ്ടെത്തിയ കാര്യമായതിനാൽ ലെച്ചുവും കേശുവും ശിവയും അത് വിശ്വസിക്കുകയും ചെയ്തു.ഓപ്പറേഷൻ എന്നൊക്കെ മക്കൾ പറയുന്നത് കേട്ടപ്പോൾ നീലിമയ്ക്ക് പേടിയായി.ഇനി മക്കളെങ്ങാൻ എല്ലാം അറിഞ്ഞോ??
കുഞ്ഞിനെ കളയാമെന്ന തീരുമാനത്തിലാണ് നീലുവും അമ്മയും..ബാലു എന്നത്തേയും പോലെ ഇന്നും മുങ്ങി.അതുകൊണ്ടു തന്നെ അമ്മയോടൊപ്പം ഹോസ്പിറ്റലിലേക്ക് പോകാനൊരുങ്ങുകയാണ് നീലു.പക്ഷെ നീലുവിന്റെയും അമ്മയുടെയും ഓരോ സംഭാഷണങ്ങളും സശ്രദ്ധം നിരീക്ഷിക്കുകയാണ് മക്കൾ പട.സത്യം കണ്ടുപിടിക്കാനുള്ള പഠിച്ച പണി പതിനെട്ടും നോക്കുന്ന മകൾ..അവരുടെയും നീലുവിന്റെയും രസകരമായ കാഴ്ചകൾ.മുഴുവൻ എപ്പിസോഡ് കാണാം..
August 15, 2018
Recent comments