രാജമാണിക്യത്തിന്റെ സൂപ്പർ ഡയലോഗ് സാക്ഷാൽ അഞ്ഞൂറാൻ പറഞ്ഞാലെങ്ങനെയുണ്ടാകും? കബാലിയായി വിഖ്യാത നടൻ രഘുവരനെത്തിയാലോ? കൂട്ടിന് ചമയമെന്ന ചിത്രത്തിൽ മുരളി തകർത്തഭിനയിച്ച രംഗവും..ഇത്തരത്തിൽ പുതുമയാർന്ന അനുകരണ പരീക്ഷണങ്ങളുമായാണ് പാലക്കാട് വടക്കഞ്ചേരി സ്വദേശി അബ്ദുൽ ഷുക്കൂർ എത്തുന്നത്. കമൽ ഹാസന്റെയും ,തല അജിത്തിന്റെയും,പ്രകാശ് രാജിന്റെയും ശബ്ദങ്ങൾ മനോഹരമായി അനുകരിക്കുന്ന വിനോദ് കൂടിയെത്തുന്നതോടെ മിമിക്രി കോംപെറ്റിഷൻ റൗണ്ട് പൂർണമാകുന്നു.
കലാവേദികളിൽ ആനുകരണപ്പെരുമഴ തീർക്കുന്ന നിവേദ് കൃഷ്ണ എന്ന ആറു വയസ്സുകാരൻ അത്ഭുത പ്രതിഭ.കോമഡി ഉത്സവത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ നിവേദ് അസാധ്യമായ പെർഫെക്ഷനോടു കൂടിയാണ് അനുകരണത്തിന്റെ മഹാത്ഭുതം തീർക്കുന്നത്..പ്രായത്തെ വെല്ലുന്ന മികവുമായെത്തുന്ന ഈ കൊച്ചു മിടുക്കൻ ഇതുവരെ ആരും പരീക്ഷിക്കാത്ത ശബ്ദങ്ങളുമായെത്തി കോമഡി ഉത്സവത്തിന്റെ വേദിയെ അത്ഭുതപ്പെടുത്തുന്നു.
അടുക്കളയിലുപയോഗിക്കുന്ന കലത്തിലും കലയുണ്ടെന്ന് തെളിയിക്കുന്ന പ്രകടനവുമായാണ് അഖിൽജിത്ത് ഇത്തവണയെത്തുന്നത്..ഒരു അലുമിനിയും കാലത്തിന്റെ സഹായത്തോടെ വ്യത്യസ്തങ്ങളായ നിരവധി ശബ്ദങ്ങൾ അനുകരിക്കുന്ന അഖിൽജിത് വല്ലഭന് പുല്ലും ആയുധമെന്ന ശൈലിയെ അന്വർത്ഥമാക്കുന്നു. കലാമികവുകൊണ്ട് പ്രായത്തിന്റെ പരാധീനതകളെ പോലും തോൽപ്പിച്ച തങ്കച്ചൻ എന്ന കലാകാരൻ ചൂളം വിളിയിലൂടെ പഴയ മലയാള ഗാനങ്ങൾ അവതരിപ്പിക്കുന്ന സ്പെഷ്യൽ പെർഫോമൻസ്.സ്പോട്ട് ഡബ്ബിങ്ങിൽ തമിഴ് നടൻ കാർത്തിയുടെ വിവിധ ഭാവങ്ങളിലെ ശബ്ദവിന്യാസങ്ങൾ അതുപോലെ പകർത്തിവെക്കുന്ന രമേഷ്.മുഴുവൻ എപ്പിസോഡ് കാണാം.
August 15, 2018
Recent comments