മിമിക്രി കോംപെറ്റീഷനിൽ വിനീതും അൻസാറുമെത്തുന്നത് ഒരുപിടി മികവുറ്റ പ്രകടനങ്ങളുമായാണ്. പിണറായി,അബ്ദുൽ സമദ്സമദാനി, കുഞ്ഞാലികുട്ടി എന്നിവരുടെ ശബ്ദവുമായി അൻസാറും വിഷ്ണു ഉണ്ണികൃഷ്ണൻ,ഇന്ദ്രൻസ്,വിനായകൻ എന്നിവരുടെ ശബ്ദവുമായി വിനീതും വേദി കീഴടക്കുന്നു. അകക്കണ്ണിൽ സംഗീതത്തിന്റെ വെളിച്ചവുമായി ജീവിതത്തിലെ ഇരുട്ടകറ്റുന്ന അനഘയെന്ന അനുഗ്രഹീത ഗായിക തന്റെ ആലാപന വശ്യതയുമായി ഗാനാസ്വാദകർക്കു മുന്നിൽ വിസ്മയം തീർക്കുന്ന കാഴ്ച.
വിധിയോടു പൊരുതി നേടിയ കലാമികവുമായി കോമഡി ഉത്സവത്തിന്റെ വേദിയിലെത്തുന്ന അംബികാമോളുടെ സ്പെഷ്യൽ പെർഫോമൻസ്..അനുകരണകലയിൽ ഗുരുക്കന്മാരില്ലാതെ,സ്വന്തം നിരീക്ഷണപാടവത്തിലൂടെ ആർജിച്ചെടുത്ത കഴിവിന് മുന്നിൽ ഒരു മാത്ര നമിച്ചു പോകുന്നു പ്രേക്ഷകർ.. ജീവിത സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ തളർന്നു പോകുന്ന എല്ലാ കലാകാരന്മാർക്കും ഉത്തമ മാത്രകയാകുന്ന അംബിക മോളെ മിമിക്രിയിലെ ഝാൻസി റാണിയെന്ന് വിളിക്കുന്ന ടിനി ടോം..
സ്പോട്ട് ഡബ്ബിങ്ങിൽ വിപിൻ ബാലൻ എത്തുന്നത് പ്രണയ രംഗങ്ങൾക്ക് ശബ്ദം നൽകുവാനാണ്..മൊയ്ദീനായും അജിപ്പാനയും അമരത്തിലെ അച്ചൂട്ടിയായും ശബ്ദ വിസ്മയം തീർക്കുന്നു.. സ്പെഷ്യൽ പെർഫോമൻസിൽ ഗായകരായ അഫ്സലിന്റെയും നാദിർഷയുടെയും,അനിൽ പനച്ചൂരാന്റെയും മറ്റനേകം വിഖ്യാത ഗായകരുടെയും ശബ്ദം അതുപോലെ പകർത്തിവെക്കുന്ന അടിമാലി സ്വദേശി രാജേഷ്..മുഴുവൻ എപ്പിസോഡ് കാണാം.
Recent comments