നാളുകൾക്കുശേഷം നമ്മുടെ മുടിയനൊരു പ്രോഗ്രാം കിട്ടി .മുൻപത്തെ പോലെയല്ല.ഇത്തവണ വളരെ വ്യത്യസ്തമായ പ്രോഗ്രാമാണ് മുടിയനും സംഘവും ചെയ്യാൻ പോകുന്നത്..ഫ്ലാഷ് മോബ്…ഒരു ഷോർട് ഫിലിമിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു കിടിലൻ ഫ്ലാഷ് മോബ്..
മുടിയൻ വളരെ സന്തോഷത്തിലാണ്..തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുന്നുണ്ട്..’ഞാൻ ആൾക്കൂട്ടത്തിനിടയിൽ നിന്നും ആദ്യം വന്ന് സംഗതി തുടങ്ങും.അന്നേരം നിങ്ങളെല്ലാം ഒളിച്ചിരിക്കണം.ശേഷം ഓരോരുത്തരായി വരണം’..ഫോണിലൂടെയുള്ള മുടിയന്റെ സംസാരം കേട്ടാൽ വല്ല ബോംബോ മറ്റോ വെക്കാനുള്ള പരിപാടിയാണെന്നു തോന്നും..
മുടിയനും കൂട്ടരും നന്നായി ഡാൻസ് കളിച്ചു.പക്ഷേ അവസാന സ്റ്റെപ്പിൽ ചെറുതായൊന്നു പിഴച്ചു..കഷ്ടകാലമെന്നല്ലാതെന്തുപറയാൻ !!ആ പിഴവിന് വലിയ വില തന്നെ കൊടുക്കേണ്ടിവന്നു ..!! മുഴുവൻ എപ്പിസോഡ് കാണാം..
Recent comments