ഫഹദ് ഫാസിൽ ചിത്രം കാർബണിലെ പുതിയ ഗാനം പുറത്തിറങ്ങി.കാടും മഞ്ഞും പ്രകൃതിയും ചേർന്നൊരുക്കുന്ന വശ്യസൗന്ദര്യം പൂർണമായും ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾക്ക് വിശാൽ ഭരദ്വാജിന്റെ സംഗീതംകൂടി ചേരുന്നതോടെ ദൂരെ ദൂരെയെന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകന്റെ മനം നിറയ്ക്കുന്നു..നേഹ ഭരദ്വാജാണ് ഗാനമാലപിച്ചിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ വേണു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മംമ്താ മോഹൻദാസാണ് നായിക.റഫീഖ് അഹമ്മദ് ,ഹരിനാരായണൻ എന്നിവരാണ് ഗാനങ്ങൾക്ക് വരികളെഴുതിയിരിക്കുന്നത്..പോയട്രി ഫിലിമ്സിന്റെ ബാനറിൽ സിബി തോട്ടുപുറം,നാവിസ് സേവിയർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത് അനിൽ രാധാകൃഷ്ണൻ,ജയദേവൻ എന്നിവർ ചേർന്നാണ്..തന്നെ താനെ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
ഗാനം കാണാം..
August 15, 2018
Recent comments