ലെച്ചു ടീച്ചറും പാവം നീലിമയും!!
എന്തു പഠിക്കണമെന്നാലോചിച്ചാലോചിച്ച് ഒടുവിൽ ഒരു കോഴ്സിനും ചേരാൻ കഴിയാതെ പോയി പാവം ലെച്ചുവിന്..അങ്ങനെ വീട്ടിൽ വെറുതെയിരുന്ന് ബോറടിച്ച പാവം ഒടുവിൽ ജോലിക്കു പോകാൻ തീരുമാനിച്ചു..കൃത്യ സമയത്ത് ലെച്ചുവിനെ തേടി നല്ലൊരു ജോലിയുമെത്തി…തൊട്ടടുട്ടുള്ള കവലയിലെ അങ്കണവാടിയിൽ ടീച്ചർ…..കുട്ടികളെ പഠിപ്പിക്കാൻ ഒരുപാടിഷ്ടമുള്ള ലെച്ചുവിന് പുതിയ ജോലി കേട്ടപാടെ ഇഷ്ടപ്പെട്ടു….
അങ്ങനെ സാരിയൊക്കെയുടുത്ത് നല്ല അസ്സൽ ടീച്ചറായി ലെച്ചു അങ്കണവാടിയിലേക്ക്..ആദ്യമായി ജോലിയ്ക്കിറങ്ങിയ ലെച്ചുവിനു നീലിമയുടെ വക കിടിലൻ ഉപദേശം കൂടിയെത്തുന്നതോടെ ആദ്യ ദിനം സംഭവബഹുലം…
ലെച്ചുവിനു കിട്ടാൻ പോകുന്ന ശമ്പളത്തിൽ കണ്ണുവെച്ചിരിക്കുന്ന മുടിയനുമുണ്ട് അമ്മയുടെ വക മാസ്സ് മറുപടി…ജോലിയുടെ രണ്ടാം നാൾ അങ്കണവാടിയിലേക്ക് ലെച്ചു ഒറ്റയ്ക്കല്ല പോയത്..കൂട്ടിന് ശിവയും കേശുവും കൂടിയുണ്ടായിരുന്നു…പിന്നീടവിടെയുണ്ടായ പുകിലുകൾ!!!!!!
സംഭവം ഇങ്ങനെയൊക്കെയാണേലും നീലിമയുടെ കാര്യം പഴയതിലും കഷ്ടമായി..ഒരു കട്ടൻ ചായ പോലും കിട്ടാത്ത അവസ്ഥയാണ്..കാരണമെന്തെന്നോ??? ലെച്ചു പഴയ ലെച്ചുവല്ല..ജോലിക്കാരിയാണ്…മുഴുവൻ എപ്പിസോഡ് കാണാം..
Recent comments