മിമിക്രി കോംപെറ്റീഷനിൽ വ്യത്യസ്ത ജീവികളുടെ ആരും പരീക്ഷിക്കാത്ത ശബ്ദവുമായി ജിതിൻ.. പ്രകൃതിയെയും ജീവികളെയും സൂക്ഷമമായി നിരീക്ഷിച്ചുകൊണ്ടുള്ള അനുകരണ പാടവത്തിനുമുന്നിൽ സ്തബ്ധനായിപ്പോകുന്ന ഗോവിന്ദ് പത്മസൂര്യ… രാത്രിയുടെ പ്രതീതി ജനിപ്പിച്ച ചീവിടിന്റെ ശബ്ദം വീണ്ടും വീണ്ടും കേൾക്കുന്ന വിധികർത്താക്കൾ.. ഡിഗ്രി വിദ്യാർത്ഥി അമൽ അശോക് ധ്യാൻ ശ്രീനിവാസിന്റെയും ചേട്ടൻ വിനീത് ശ്രീനിവാസന്റെയും തമിഴ് നടൻ ജയ് യുടെയും ശബ്ദങ്ങളുമായെത്തുന്നു….
വിധി പകുത്തു നൽകിയ പരിമിതകളെ സംഗീതം കൊണ്ടു പൊരുതിത്തോൽപിപ്പിച്ച അനന്യയെന്ന കുഞ്ഞു പ്രതിഭയുടെ സ്പെഷ്യൽ പെർഫോമൻസ്… ഓട്ടിസമെന്ന രോഗത്തിനുമുന്നിലും തെറ്റാത്ത താളബോധവുമായി മധുര സുന്ദരമായി ഗാനങ്ങളാലപിക്കുന്ന അനന്യ ഒരുവേള എല്ലാവരുടെയും കണ്ണുകളെ ഈറനണിയിക്കുന്നു…
മൂന്നാം ക്ലാസ്സുകാരൻ വൈഷ്ണവ് സുനിലെന്ന കൊച്ചു മിടുക്കന്റെ വക കിടിലൻ മിമിക്രി.. സ്പോട്ട് ഡബ്ബിങ്ങിനുപകരം സ്പോട്ട് സിംഗിംഗുമായി അനു മൂവാറ്റുപുഴ…നാദിർഷ , ദിലീപ്, പി ജയചന്ദ്രൻ എന്നിവരുടെ ഗാനങ്ങൾക്ക് അവരുടെ ശബ്ദത്തിൽ തന്നെ പുതു ജീവൻ നൽകുന്ന വിസ്മയ കാഴ്ച..
മുഴുവൻ എപ്പിസോഡ് കാണാം…
Recent comments