മഞ്ജു ശകുന്തളയായി എത്തുന്നു എന്ന വാർത്തയ്ക്കൊപ്പമാണ് മാജിക് ചെയ്യാനൊരുങ്ങുന്നു എന്ന വാർത്തയും പുറത്തുവന്നിരിക്കുന്നത്. മജീഷ്യൻ ഗോപിനാഥ് മുതുകാട് ആണ് മഞ്ജുവിന്റെ പരിശീലകൻ.മാജിക് പ്ലാന്റിൽ മാജിക് ഓഫ് മദർഹുഡ് എന്ന പരിപാടിക്കുവേണ്ടിയാണ് ഈ മാജിക് പരിശീലനം.ഈ മാസം 15ന് കഴക്കൂട്ടം മാജിക് പ്ലാനറ്റ് വേദിയിലാണ് മാജിക് അവതരിപ്പിക്കുക.കോയിൻ മാജിക്,റോപ് മാജിക്,ഇല്യൂഷനുകൾ എന്നിവയാണ് മഞ്ജു അവതരിപ്പിക്കുക. ഗർഭാവസ്ഥയിലെ 270 ദിവസങ്ങളിലും ജനനശേഷമുള്ള ആദ്യ രണ്ട് വർഷങ്ങളിലും കുഞ്ഞുങ്ങൾക്ക് നല്കേണ്ട പോഷകാഹാരത്തെക്കുറിച്ചും ആരോഗ്യകരമായ മാനസിക ചിന്തകളെക്കുറിച്ചും വാക്സിനേഷനെക്കുറിച്ചും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായാണ് മാജിക് പരിപാടി.
August 15, 2018
Recent comments