തകര്‍ന്നുപോയി എന്ന് പറയുന്ന സമയത്തെല്ലാം മോള് വലിയ ആശ്വാസം തന്നെയായിരുന്നു. അവള് പറഞ്ഞു, അച്ഛന് എന്ത് തീരുമാനം വേണമെങ്കിലും എടുത്തോളൂ. അച്ഛന്റെ കൂടെ ഞാനുണ്ട്. ആ വാക്ക്.. അത് വീണുപോയ എന്നെ എഴുന്നേറ്റു നിര്‍ത്തി. തകര്‍ന്നു പോകുന്ന ഒരുത്തന് ദൈവം പറയുന്ന പോലെയാ അത്. അവള്‍ക്ക് 15 വയസ്സായി. ചെറിയ കുട്ടിയൊന്നുമല്ലല്ലോ. എന്റെ കൂടെ പല ഹീറോയിന്‍സും വന്ന പ്രായമാ അത്. അവളെ ഒന്നും പറഞ്ഞ് പഠിപ്പിക്കേണ്ട ആവശ്യമില്ല. എല്ലാ തിരിച്ചറിവുകളും നേര്‍ക്കാഴ്ചകളും മുന്നിലുള്ളപ്പോള്‍. അത് കൊണ്ട് ജീവിതത്തില്‍ ഏറ്റവും വലിയൊരു കടപ്പാട് മകളോടാണെങ്കിലും അവളോടാണ്.
ഇനിയങ്ങോട്ട് ആ ആള്ക്കുവേണ്ടീട്ടാണ് ഞാന്‍. ആ ആളുടെ ലൈഫിനു വേണ്ടി എനിക്കു നിന്നേ പറ്റൂ. ആരെയും ദ്രോഹിക്കാനായി ഞാന്‍ ഇതുവരെ ഒരു വാക്ക് എഴുതുകയോ കീപാഡില്‍ ഞെക്കുകയോ ചെയ്തിട്ടില്ല. എനിയ്ക്ക് വേണമെങ്കില്‍ സംസാരിയ്ക്കാം. ഞാന്‍ സംസാരിച്ചാല്‍ വലിയ കുഴപ്പമാകും. അത് ഒരുപാട് വരെ ബാധിയ്ക്കം. അത്കൊണ്ട് ജീവിതത്തില്‍ എന്തു സംഭവിച്ചു എന്നതിനെ കുറിച്ച് സംസാരിക്കാന്‍ എനിയ്ക്കു താത്പര്യമില്ല.
ഷൂട്ടിംഗ് കഴിഞ്ഞാല്‍ വൈകുന്നേരമാകുമ്പോള്‍ ഒരു വിളി വരും. ‘ എവിടെയാ എപ്പഴാ എത്താ’ അത് കേള്‍ക്കുമ്പോള്‍ ഓടി വരും. അല്ലെങ്കില്‍ രാത്രിയില്‍ ഡിസ്കഷനും ബഹളവുമൊക്കെ ആയിരിക്കും. അത് മാറി. ഷൂട്ട് കഴിഞ്ഞാല്‍ നേരെ വീട്ടിലേക്ക് എന്നായി. പക്ഷേ ഇടയ്ക്ക് അത് ജോലിയെ ബാധിക്കാന്‍ തുടങ്ങി. സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല എന്ന് തോന്നി. പക്ഷേ ഇപ്പോള്‍ അതിന് കുറച്ച് മാറ്റം വന്നു. അവള് കാര്യങ്ങള്‍ മനസ്സിലാക്കിത്തുടങ്ങി. മോള് പറയും, ”അതു കുഴപ്പല്ല്യ അച്ഛാ. അച്ഛന് സമയം എടുത്തിട്ട് വന്നാ മതി”. അവള് ഒരു ടെന്‍ഷനും എനിക്കുണ്ടാക്കീട്ടില്ല. ഭയങ്കര കോംപ്രമൈസിങ് മോളാണ്. അതൊരു വലിയ കാര്യമല്ലേ?……
ഗൃഹലക്ഷ്മി -ജനുവരി13
Recent comments