ചേരുവകള്‍
വെള്ളരിക്ക- ഒരു കപ്പ് (അരിഞ്ഞത്)
സൂചി ഗോതമ്പ്- ഒരു കപ്പ്
ചൗവരി- അരക്കപ്പ്
നെയ്- ആവശ്യത്തിന്
പാല്- രണ്ട് കപ്പ്
കശുവണ്ടി- മുന്തിരി- ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചെറുതായി അരിഞ്ഞ വെള്ളരിക്ക നെയ്യില്‍ വരട്ടിയതിന് ശേഷം സൂചി ഗോതമ്പ് നെയ്യില്‍ വറുത്ത് വേവിച്ചതും. ചൗവരി വേവിച്ചതും ഒരുമിച്ച് ചേര്‍ത്ത് ഒരു കപ്പ് പാല് ഒഴിച്ച് മിക്സ് ചെയ്യുക. അതിനുശേഷം നെയ്യില്‍ വറുത്ത് വച്ച കിസ്മിസ് ഉം അണ്ടിപരിപ്പും ഇട്ട് ബാക്കി പാല് ഒഴിച്ച് ഏലയ്ക്കാപൊടി ചേര്‍ത്ത് ഇറക്കാം. ആവശ്യമെങ്കില്‍ മില്‍ക്ക് മെയ്ഡ് ചേര്‍ക്കാം
Recent comments