“പോരുനീ വാരിളം ചന്ദ്രലേഖേ…ഷാജഹാൻ തീർത്തൊരീ രംഗഭൂവിൽ “…മലയാളികൾ ഒന്നടങ്കം ഏറ്റുപാടിയ ഇഷ്ടഗാനം…കാശ്മീരം എന്ന ചിത്രത്തിൽ സുരേഷ് ഗോപിക്കും മധുപാലിനുമൊപ്പം പ്രിയാ രാമൻ അഭിനയിച്ച് മലയാളികളുടെ വാരിളം ചന്ദ്രലേഖയായി മാറിയ ചിത്രം…
മലയാളികളുടെ ഈ ഇഷ്ടഗാനവുമായി ടോപ് സിംഗർ വേദിയിൽ എത്തിയിരിക്കുകയാണ് വൈഷ്ണവിക്കുട്ടി. പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായി എത്തിയ വൈഷ്ണവിക്കുട്ടിയുടെ പെർഫോമൻസ് വേദിയെ ഒട്ടാകെ സന്തോഷിപ്പിച്ചു. വൈഷ്ണവിക്കുട്ടിയുടെ ഈ ക്യൂട്ട് പെർഫോമൻസ് ആസ്വദിക്കാൻ മലയാളത്തിന്റെ സ്വന്തം വാരിളം ചന്ദ്രലേഖ കൂടി എത്തിയതോടെ ഇത് കാണികൾക്ക് ഇരട്ടി മധുരം പകർന്നു.
മനോഹരമായി പാട്ട് പാടിയ വൈഷ്ണവിക്കുട്ടിയുടെ ആഗ്രഹം സഫലമാക്കാൻ വേദിയിൽ വൈഷ്ണവിക്കൊപ്പം നൃത്തച്ചുവടുകളുമായി പ്രിയ രാമൻ എത്തിയതും ടോപ് സിംഗർ വേദിക്ക് കൂടുതൽ ആവേശം പകർന്നു..
വിധികർത്താക്കളായ എം ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ റിയാലിറ്റി ഷോയാണ്. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..
Recent comments