ടോപ് സിംഗര്‍ വേദിയില്‍ ഏറെ ആരാധകരെ സൃഷ്ടിച്ചിട്ടുള്ള കുട്ടിത്താരങ്ങളാണ് അനന്യയും ശ്രീഹരിയും. ഇരുവരുടെയും പാട്ടിനും കുട്ടിവര്ത്തമാനങ്ങള്ക്കുമെല്ലാം നിറഞ്ഞു കൈയടിക്കാറുണ്ട് പ്രേക്ഷകര്‍.
കിടിലന്‍ ക്യൂട്ട് പെര്‍ഫോമന്‍സുകൊണ്ട് ടോപ് സിംഗര്‍ വേദിയില്‍ വീണ്ടും താരമായിരിക്കുകയാണ് അനന്യയും ശ്രീഹരിയും. ”ഇഷ്ടമല്ലെടാ എനിക്ക് ഇഷ്ടമല്ലെടാ…” എന്ന പാട്ടാണ് ഇരുവരും ചേര്‍ന്ന് ആലപിച്ചത്. ഭാവാഭിനയം കൊണ്ടും തങ്ങളുടെ പ്രകടനത്തിന്റെ മാറ്റുകൂട്ടി കുട്ടിത്താരങ്ങള്‍.
സംഗീതത്തിന്റെ മാന്ത്രിക ലോകത്തെ കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന കുട്ടിക്കുറുമ്പന്മാർക്കൊപ്പം കൂട്ടുകൂടുന്ന വിധികർത്താക്കളും കൂടി എത്തുന്നതോടെ ടോപ് സിംഗർ വേദി അനുഗ്രഹീതമാവുകയാണ്..
ഫ്ളവേഴ്സ് ടോപ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന് നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്.
Recent comments