ടോപ് സിംഗറിന്റെ 39-ാമത്തെ എപ്പിസോഡ് ഏറെ കൗതുകത്തോടെയാണ് ആരംഭിച്ചത് തന്നെ. തുടക്കത്തില്‍ അവതാരികയായി പ്രേക്ഷകരുടെ അനന്യക്കുട്ടി വേദിയിലെത്തി എന്നതു തന്നെയാണ് കൗതുകമുണര്‍ത്തുന്ന കാര്യം. തകര്‍പ്പന്‍ പാട്ടാണ് വേദിയില്‍ അനന്യ ആലപിച്ചത്. വയലാര്‍ റൗണ്ടില്‍ പഞ്ചാര പാലുമിഠായി എന്ന ഗാനമാണ് കുട്ടിപ്പാട്ടുകാരി ആലപിച്ചത്. തകര്‍പ്പന്‍ ഭാവാഭിനയംകൊണ്ട് പാട്ടിന്റെ മാറ്റ്കൂട്ടി അനന്യ.
കാരക്ടര്‍ റൗണ്ടില്‍ തകര്‍പ്പന്‍ പാട്ടുമായാണ് സീതാലക്ഷ്മി വേദിയിലെത്തിയത്. തേന്മാവിന്കൊമ്പത്ത് എന്ന ചിത്രത്തിലെ കാര്ത്തുമ്പിയായിട്ടാണ് വേദിയില്‍ സീതാലക്ഷ്മി എത്തിയത്. മാനം തെളിഞ്ഞേ നിന്നാല്‍ എന്നു തുടങ്ങുന്ന ഗാനമാണ് കുട്ടിപ്പാട്ടുകാരി വേദിയില്‍ ആലപിച്ചത്. പാട്ടിനൊപ്പം തകര്‍പ്പന്‍ ഡാന്‍സും സീതാലക്ഷ്മി കാഴ്ചവെച്ചു.
Recent comments