അമ്പലക്കര തെച്ചിക്കാകാവിലെ പൂരവുമായെത്തി ടോപ് സിംഗർ വേദിയെ കീഴടക്കിയ കുട്ടിക്കുറുമ്പനാണ് ഋതുക്കുട്ടൻ. ടോപ് സിംഗര്‍ വേദിയിലെത്തിയ പാട്ടിന്റെ കൊച്ചു കൂട്ടുകാരണാണ് ഋതുരാജ്. തന്റെ സ്വരമാധുര്യം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച കൊച്ചു ഗായകൻ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഇത്തവണ മമ്മൂട്ടിയുടെ ബ്ലാക്ക് എന്ന ചിത്രത്തിലെ അമ്പലക്കര തെച്ചിക്കാകാവിലെ പൂരമെന്ന ഗാനവുമായാണ് ഈ കുട്ടികുറുമ്പൻ ടോപ് സിംഗർ വേദിയെ കീഴടക്കാൻ എത്തിയത്. വേദിയിലെ വിധികർത്താക്കളുടെയും അതിഥിയായെത്തിയ നിക്കി ഗൽറാണിയുടേയുമൊക്കെ ഹൃദയം കീഴടക്കിയ ഋതുക്കുട്ടന്റെ അടിപൊളി പെർഫോമൻസ് കാണാം…
സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍.
ഫ്ളവേഴ്സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന് നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.
എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്.
Recent comments