flowers

Uppum Mulakum episode – 617

By Shyjil kk

June 07, 2018

അങ്ങനെ കുറേ നാളുകൾക്കു ശേഷം ബാലു വീണ്ടും ബ്രോക്കർ ജോലി തുടങ്ങിയിരിക്കുകയാണ്. പെട്ടെന്നു തന്നെ ഒരു കല്യാണം ശരിയാക്കിയതോടെ അൻപതിനായിരം രൂപയാണ് ബാലുവിന് ലഭിക്കാൻ പോകുന്നത്. പണം കിട്ടുമെന്നുറപ്പായതോടെ ബാലു നല്ല ഗമയിലാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്..എന്നാൽ കല്യാണം ഉറപ്പിച്ച ചെക്കൻ മറ്റൊരു പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയതോടെ ബാലുവിന്റെ പദ്ധതികൾ മൊത്തം പാളി..

എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് ബാലുവിന് മറ്റൊരു ബുദ്ധി തോന്നിയത്. ജോലിയും കൂലിയുമില്ലാത്ത ഒരു ചെക്കനെയാണ് പെൺ വീട്ടുകാർ അന്വേഷിക്കുന്നത്.എങ്കിൽ പിന്നെ മുടിയനെ അങ്ങ് കെട്ടിച്ചുവിടാം എന്നാണ് ബാലുവിന്റെ ചിന്ത..കല്യാണം കഴിഞ്ഞാൽ മുടിയന് അമേരിക്കയിലേക്ക് പോകുകയും ചെയ്യാം…പക്ഷെ സംഗതി പറഞ്ഞപ്പോൾ മുടിയൻ സമ്മതിച്ചില്ല…എന്തു വന്നാലും വിവാഹം കഴിക്കാൻ ഒരുക്കമല്ല എന്ന് മുടിയൻ തീർത്തു പറഞ്ഞു.പക്ഷെ ബാലുവിന്റെയല്ലേ മകൻ..പറഞ്ഞത് മാറ്റിപ്പറയാൻ അത്ര സമയമൊന്നും വേണ്ട..മുഴുവൻ എപ്പിസോഡ് കാണാം.