Comedy

Uppum Mulakum episode – 585

By Shyjil kk

April 23, 2018

ജനിക്കാൻ പോകുന്ന കുട്ടി ആൺ കുഞ്ഞായിരിക്കുമെന്നാണ് മുടിയന്റെയും കേശുവിന്റെയും പക്ഷം..എന്നാൽ വരാൻ പോകുന്ന കുഞ്ഞ് പെൺ കുട്ടിയായിരിക്കുമെന്ന കാര്യത്തിൽ ശിവയ്ക്കും ലെച്ചുവിനും ഒട്ടും സംശയമില്ല..അങ്ങനെ രണ്ടു ടീമും തമ്മിൽ പൊരിഞ്ഞ അടി നടക്കുന്നതിനിടയിലേക്കാണ് മുത്തച്ഛനും മുത്തശ്ശിയും എത്തുന്നത്. കൊച്ചു മക്കളുടെ യുദ്ധം അവസാനിപ്പിച്ച മുത്തശ്ശൻ പുതിയ വാവയ്ക്കായി ഒരു അടിപൊളി പേരും കണ്ടുവെച്ചിട്ടുണ്ട്..

പ്രസവം അടുത്തതോടെ നീലുവിന് വല്ലാത്ത നടുവേദനയാണ്. വേദനകൊണ്ട് പുളയുന്ന നീലുവിനെ കണ്ടതോടെ പടവലം മാമൻ ഒരു തീരുമാനം എടുത്തു. ഇനി പ്രസവം കഴിയുന്നതുവരെയും അതിനു ശേഷവും  വീട്ടിലെ ജോലികളെല്ലാം മക്കൾ പട ചെയ്യണമെന്നാണ് മുത്തശ്ശന്റെ തീരുമാനം. അമ്മയ്ക്കുവേണ്ടി മുത്തശ്ശൻ എടുത്ത തീരുമാനം അക്ഷരം പ്രതി അനുസരിക്കാൻ മക്കൾ പടയും തയ്യാറായി. ഇപ്പോൾ നീലുവിനെ എല്ലാവരും ചേർന്ന് ആവോളം സ്നേഹിക്കുകയാണ്.മുഴുവൻ എപ്പിസോഡ് കാണാം