Comedy

Uppum Mulakum Episode- 584

By Shyjil kk

April 18, 2018

ബാലുവിന്റെ വീട്ടിൽ ആകെ മൊത്തം പ്രശ്നങ്ങളാണ്. കേരളാ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ട്ടിച്ച ബാലുവിനെ തേടി ഭരണ പക്ഷത്തിന്റെ അണികൾ നെട്ടോട്ടമോടുകയാണ്. ബാലുവിനെ കാണാതായപ്പോൾ ഒടുവിൽ അവർ സുരേന്ദ്രനെ തേടിയും എത്തി. അഗസ്റ്റിൻ ജോസെഫിന്റെ അനുയായികൾ തന്നെയും നോട്ടമിട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയ സുരേന്ദ്രൻ ഒടുവിൽ നെയ്യാറ്റിന്കരയിലേക്ക് തിരിച്ചു പോകാൻ ഒരുങ്ങുകയാണ്

മുടിയനേയും കൂട്ടി കൃഷി ഓഫീസിലേക്ക് പോകുകയാണ് പടവലം മുത്തച്ഛൻ.കൃഷി ഓഫീസിലേക്കുള്ള യാത്രയിൽ മുടിയനെ ഒപ്പം കൂട്ടുന്നതെന്തിനാണാണെന്ന സംശയത്തിലാണ് വീട്ടിലെ മറ്റു അംഗങ്ങൾ. പക്ഷെ കൂടെ വന്നാൽ ഒരു ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞതോടെ തെല്ലൊരു സംശയവും കാണിക്കാതെ മുടിയൻ മുത്തച്ഛന്റെ കൂടെ പോന്നു. ഹോട്ടലിൽ കയറി ബിരിയാണി കഴിക്കുന്നതും സ്വപ്നം കണ്ടു നടന്ന മുടിയനെ ഞെട്ടിച്ചുകൊണ്ട് ബാർബർ ഷോപ്പിലേക്കാണ് മുത്തച്ഛൻ കയറിയത്. മുഴുവൻ എപ്പിസോഡ് കാണാം.