Comedy

Uppum Mulakum Episode – 579

By Shyjil kk

April 12, 2018

സ്വന്തം ആത്മകഥയായ ‘ഗർജ്ജനം’ കനത്ത പരാജയമായി മാറിയതിന്റെ സങ്കടത്തിലിരിക്കുകയാണ് ബാലു.വീട്ടിൽ നിന്നും ആവശ്യത്തിനുള്ള പ്രോത്സാഹനം ലഭിക്കാത്തതാണ് പരാജയകരണം എന്നാണ് ബാലുവിന്റെ പക്ഷം..മൊബൈൽ ഫോണെല്ലാം സ്വിച്ച് ഓഫാക്കി ആരോടും സംസാരിക്കാതെ ഇരിക്കുകയാണ് ബാലു.അങ്ങനെ വിഷമത്തിലിരിക്കുമ്പോഴാണ് കണ്ണൻ ഒരു സന്തോഷ വാർത്തയുമായി എത്തുന്നത്..

വാർത്ത ഒരൊന്നൊന്നര വാർത്തയാണ്.ബാലുവിന്റെ ‘ഗർജ്ജനം’ ഒരു സൂപ്പർ ഹിറ്റായി മാറിയിരിക്കുന്നു.കേരളത്തിലങ്ങോളമിങ്ങോളം ഒരിടത്തും ഗർജ്ജനം സ്റ്റോക്കില്ല..കണ്ണൻ പറഞ്ഞത് ആദ്യം ബാലു വിശ്വസിച്ചില്ല..പിന്നീട് ഡിസ്ട്രിബ്യുട്ടേഴ്‌സിനെ വിളിച്ചപ്പോഴാണ് ഗർജ്ജനം കത്തിക്കയറിയ വിവരം സത്യമാണെന്ന് മനസ്സിലായാത്..ബാലു ഇപ്പോൾ പഴയ ആളേയല്ല .വലിയ സാഹിത്യകാരനനാണ്..മുഴുവൻ എപ്പിസോഡ് കാണാം