ബാലു ആത്മകഥയെഴുതാൻ പോകുകയാണ്. ഇത്രയും വർഷത്തെ സംഭവബഹുലമായ ജീവിതം രേഖപ്പെടുത്തിയാൽ അതൊരു ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മാറുമെന്നാണ് ബാലുവിന്റെ വിശ്വാസം. പ്രണയവും, വിരഹവും, സംഘർഷങ്ങളും കുടുംബ ബന്ധങ്ങളുടെ ആഴമേറിയ ബന്ധങ്ങളുമെല്ലാം പ്രതിപാദിക്കുന്ന ഒരു കിടിലൻ ആത്മകഥയാണ് ബാലു എഴുതാൻ ഉദ്ദേശിക്കുന്നത്.പക്ഷെ എഴുതാനിരിക്കുന്ന സമയങ്ങളിൽ ഏലാം മക്കൾ പട കൃത്യമായി എത്തുകയും ബാലുവിന്റെ ചിന്തകളെ അലോസരപ്പെടുത്തുകയും ചെയ്യും.
അങ്ങനെ നിരവധി പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ട് ബാലു ആത്മകഥ പൂർത്തിയാക്കി. വിവാദങ്ങളില്ലാതെ ഒരു സിനിമയും പുസ്തകവും സൂപ്പർ ഹിറ്റാവുകയില്ലെന്ന ബോധത്തോടുകൂടിത്തന്നെ ബാലു ചില വിവാദ പ്രസ്താവനകളും ആത്മകഥയിൽ ഉൾപ്പെടുത്തി. വിവാദമെന്നു പറഞ്ഞാൽ ചില്ലറയൊന്നുമില്ല..ഒരു വിവാദ കൊടുങ്കാറ്റു തന്നെയാണ് പടച്ചു വിട്ടിരിക്കുന്നത്. അതും നാട് ഭരിക്കുന്ന മന്ത്രിക്കെതിരെ…! വിവാദം കത്തിക്കയറിയതോടെ സ്വന്തം ജീവിതത്തിന്റെ ക്ലൈമാക്സ് കൈവിട്ടു പോയ അവസ്ഥയിലാണ് ബാലു..മുഴുവൻ എപ്പിസോഡ് കാണാം.
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Uppum Mulakum #1119
- August 21, 2020
Recent comments