Comedy

Uppum Mulakum Episode – 573

By Shyjil kk

April 04, 2018

കുത്താട്ടുകുളത്ത് കല്യാണത്തിനു പോകുന്ന കാര്യം പറഞ്ഞിരിക്കുന്ന നേരത്താണ് ബാലുവിന് ഒരു ഫോൺ കാൾ വരുന്നത്. കാൾ എടുത്തപാടെ എന്തോ അത്യാഹിതം സംഭവിച്ച മട്ടിൽ ബാലു വീട്ടിൽ നിന്നും ഇറങ്ങിയോടി.എങ്ങോട്ടാണ് പോകുന്നതെന്ന് നീലു പല തവണ ചോദിച്ചെങ്കിലും മറുപടിയൊന്നും പറയാതെയാണ് ബാലു വീടു വിട്ടത്.

ഓടിപ്പിടഞ്ഞ്  വീട്ടിൽ നിന്നിറങ്ങിയ ബാലു തിരിച്ചെത്തിയത് കേശുവിനെയും കൂട്ടികൊണ്ടാണ്..സ്കൂളിൽ നിന്നും കേശുവിനെ മാത്രമായി കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുത്തിട്ടുണ്ടാവുമെന്നാണ് ബാക്കിയുള്ള മക്കൾ പട കരുതിയത്..കേശുവിനോട് മാത്രം കാണിക്കുന്ന ഈ പ്രത്യേക സ്നേഹത്തിന്റെ പേരിൽ കട്ടകലിപ്പിലാണ് ശിവാനി.പക്ഷെ ബാലുവും കേശുവും വീടെത്തി കുറച്ചു കഴിഞ്ഞപ്പോഴാണ് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാര്ക്കും മനസ്സിലായത്.മുഴുവൻ എപ്പിസോഡ് കാണാം..