Comedy

Comedy Utsavam Episode -145

By Shyjil kk

April 04, 2018

സന്തോഷും സുജിത്തും ചേർന്നുള്ള മിമിക്രി മത്സരത്തോടെയാണ് ചിരിയുടെ മഹോത്സവ വേദി  ഉണരുന്നത്. ഗായകനായ സുജിത്ത് എസ് പി ബാലസുബ്രഹ്മണ്യം, ജാനകിയമ്മ, മനോ എന്നിവരുടെ ശബ്ദമാണ് അനുകരിക്കുന്നത്. പികെ കുഞ്ഞാലിക്കുട്ടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, ലാലു അലക്സ് എന്നിവരുടെ ശബ്ദവുമായാണ് സന്തോഷ് മികവ് തെളിയിക്കുന്നത്

ഇരുമെയ്യും ഒരു മനസ്സുമായി കലാ ലോകത്ത് അത്ഭുതം തീർക്കുന്ന ബെന്നി ജോസഫ്, ബാബു ജോസഫ് എന്നീ ഇരട്ട സഹോദരന്മാരുടെ കിടിലൻ പ്രകടനം. സ്പെഷ്യൽ പെർഫോമൻസിൽ പ്രവീണിന്റെ വക അടിപൊളി മിമിക്രി.സ്പോട്ട് ഡബ്ബിങ്ങിൽ പോപ്പോയി, സ്‌കൂബി ഡു, മിനിയൻസ്‌ തുടങ്ങിയ ആനിമേറ്റഡ് കഥാപാത്രങ്ങളുടെ ശബ്ദങ്ങൾക്ക് അസാധ്യ മികവോടെ ശബ്ദം നൽകുന്ന ശരത്.. കോൽക്കളി മുതൽ പുള്ളുവൻ പാട്ടുവരെ ഒറ്റയ്ക്ക് അനുകരിക്കുന്ന പ്രഭീഷിന്റെ സ്പെഷ്യൽ പെർഫോമൻസാണ് ഉത്സവ വേദിയിൽ പിന്നീട് അരങ്ങേറുന്നത്.അനുകരണ ലോകത്ത് മൂന്നു പതിറ്റാണ്ടായി ജ്വലിച്ചു നിൽക്കുന്ന ഹാസ്യ നക്ഷത്രം പ്രേംദാസ് അരീക്കോടിന് കോമഡി ഉത്സവത്തിന്റെ സ്നേഹാദരവ്. മുഴുവൻ എപ്പിസോഡ് കാണാം