Comedy

Uppum Mulakum Episode – 572

By Shyjil kk

April 02, 2018

നീലുവുമൊത്ത് ആശുപത്രിയിൽ ചെക്കപ്പിനു പോയി വരികയായിരുന്നു ബാലു.സ്വന്തം വീടിനടുത്തെത്തിയപ്പോഴാണ് ആ കാഴ്ച കണ്ടത്.. ഒരു ചെറിയ പയ്യൻ വീടിന്റെ മതിലിനോട് ചേർന്ന് വീട്ടിലേക്ക് തന്നെ നോക്ക്കിയിരിക്കുന്നു.പയ്യനെ കണ്ടപാടെ ബാലു ഒന്ന് പതുങ്ങിയെങ്കിലും നീലുവിന് അത് മനസ്സിലായില്ല.പക്ഷെ ബാലുവിനെ കണ്ടതോടെ പയ്യൻ ആകെ വയലന്റായി..

ബാലുവിനോട് കയർക്കുന്ന ആ ചെറിയ പയ്യൻ ആരാണെന്നു മനസ്സിലാകാതെ അന്തം വിട്ടിരിക്കുകയാണ് നീലു. എൽഐസി  ഏജനന്റായ  അച്ഛന് വേണ്ടി പോളിസി എടുപ്പിക്കാനാണ് പയ്യൻ എത്തിയിരിക്കുന്നന്നതെന്ന് പറഞ്ഞാണ് ബാലു സീൻ  ആവസാനിപ്പിച്ചത്. പക്ഷെ സംഗതി ഒരു എൽഐസിയിലൊന്നും ഒതുങ്ങുന്നതല്ല എന്ന് പിന്നീടാണ് മനസ്സിലായത്..മുഴുവൻ എപ്പിസോഡ് കാണാം.