Comedy

Uppum Mulakum Episode – 566

By Shyjil kk

March 29, 2018

ഡിഗ്രിയും തോറ്റ് വീട്ടിൽ വെറുതെ ഇരിക്കുന്ന മുടിയനെ ബാലു വല്ലാതെ ചീത്ത പറഞ്ഞു..കണക്കിന് ശകാരം കിട്ടിയ മുടിയന് ബാലുവിന്റെ പെട്ടെന്നുള്ള പെരുമാറ്റത്തിൽ കലശലായ ദേഷ്യവും സങ്കടവും വന്നു..പിറ്റേന്ന് രാവിലെ എണീറ്റപ്പോഴാണ് മുടിയൻ നാടുവിട്ട വിവരം എല്ലാവരും അറിയുന്നത്..

ഇരുട്ടുന്നതിനു മുന്നേ മുടിയൻ വീട്ടിലെത്തുമെന്ന ധാരണയിലാണ് ബാലു..പക്ഷെ ഇത്തവണ കാര്യങ്ങളെല്ലാം കൈവിട്ടുപോകുമെന്ന് വളരെ വൈകിയാണ് ബാലുവിന് മനസ്സിലായത്…നേരം ഏറെ വൈകിയിട്ടും മുടിയൻ തിരിച്ചെത്തിയില്ല..റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും മാറി മാറി അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല..ഒടുവിൽ മറ്റു നിവൃത്തിയില്ലാതെ പോലീസ് സ്റ്റേഷനിൽ  പരാതി കൊടുക്കാനൊരുങ്ങുകയാണ് ബാലു.അപ്പോഴാണ് തമിഴ് നാട്ടിൽ നിന്നും ഒരു കാൾ വരുന്നത് മുഴുവൻ എപ്പിസോഡ് കാണാം..