Comedy

Comedy Utsavam Episode – 138

By Shyjil kk

March 28, 2018

മിമിക്രി മത്സരത്തിനായി എത്തുന്ന ഷിഹാബിന്റെയും വിപിൻ കലാഭവന്റെയും അനുകരണ പ്രകടനങ്ങളുമായാണ് കോമഡി ഉത്സവത്തിന്റെ പുതിയ അധ്യായം ആരംഭിക്കുന്നത്. സുകുമാരൻ, നെടുമുടി വേണു, സുരേഷ് കൃഷ്ണ, എന്നിവരുടെ ശബ്ദമാണ് വിവേക് അനുകരിക്കുന്നത്.സണ്ണി വെയ്ൻ എന്ന നടന്റെ രൂപവും ശബ്ദവുമായെത്തുന്ന  ശിഹാബ് ഫൈസൽ റാസി, ഉദിത് നാരായണൻ എന്നീ ഗായകരുടെയും ശബ്ദങ്ങൾ മികവോടെഅവതരിപ്പിക്കുന്നു.

നിരവധി അത്ഭുത പ്രകടനങ്ങൾക് സാക്ഷ്യം വഹിച്ച കോമഡി ഉത്സവം ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്ന മറ്റൊരു കലാ കുടുംബം. മധുര സുന്ദര ഗാനങ്ങളുമായി മലയാളികളുടെ ഹൃദയം കീഴടക്കുന്ന സുരേഷ് കുമാറും കുടുംബവും ചേർന്നൊരുക്കുന്ന സംഗീത സാന്ദ്രമായ പ്രകടനം. ചാള മേരിയുടെ സ്പോട്ട് ഡബ്ബിങ്ങിലൂടെ കോമഡി ഉത്സവ വേദിയെ അമ്പരപ്പിച്ച ജയേഷ് എന്ന കലാകാരൻ ഇത്തവണ പോപ്പിങ് ഡാൻസ് എന്ന പുതുമയുണർത്തുന്ന നൃത്തച്ചു വടുകളുമായാണ്‌ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്.സ്പോട്ട് ഡബ്ബിങ്ങിൽ സന്തോഷ് പണ്ഡിറ്റിന്റെ ശബ്ദവുമായെത്തുന്ന അജിലിന്റെ കിടിലൻ പ്രകടനമാണ് കോമഡി ഉത്സവ വേദിയിൽ പിന്നീട് അരങ്ങേറുന്നത്. ബാല്യകാലം മുതൽ അനുകരണ കലയിൽ വിസ്മയം തീർത്ത പ്രവീൺ ഹരിശ്രീ എന്ന അതുല്യ കലാകാരന് കോമഡി ഉത്സവ വേദിയുടെ ആദരം.മുഴുവൻ എപ്പിസോഡ് കാണാം..